Sun, Sep 27, 2026
34 C
Dubai

അധിനിവേശം ശക്‌തമാക്കാൻ റഷ്യ; ഉപരോധം പ്രഖ്യാപിച്ച് പാശ്‌ചാത്യ രാജ്യങ്ങൾ

മോസ്‌കോ: യുക്രെയ്‌നിൽ സൈനിക നീക്കത്തിനൊരുങ്ങി റഷ്യ. കിഴക്കൻ യുക്രെയ്‌നിലെ വിമത മേഖലകളായ ഡോൺട്സ്‌ക്‌, ലുഹാൻസ്‌ക്‌ എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയക്കാനാണ് പദ്ധതി. ഇവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിന് പിന്നാലെയാണ് യുദ്ധഭീതി ഉയർത്തിക്കൊണ്ടുള്ള പുതിയ നീക്കം....

യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു; ആകെ 242 യാത്രക്കാർ

കീവ്: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. വിദ്യാർഥികൾ ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. രാത്രി 10.15ന് വിമാനം ഡെല്‍ഹി...

ആദിത്യനാഥിന്റെ വേദിക്ക് സമീപം തെരുവ് കന്നുകാലികളെ തുറന്നുവിട്ട് കർഷകർ

ലഖ്‌നൗ: കർഷകർ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായ തെരുവ് കന്നുകാലി ശല്യത്തിന് പരിഹാരം കാണാത്ത യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി യുപിയിലെ കർഷകർ. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയുടെ വേദിക്ക് സമീപമുള്ള...

‘ഇതാണ് യുപിയിലെ രാഷ്‌ട്രീയ അന്തരീക്ഷം’; കോൺഗ്രസ് പങ്കുവച്ച വീഡിയോ ചർച്ചയാകുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാളെ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി...

അടുത്ത വർഷത്തോടെ 800 മില്യൺ ഡോളറിന്റെ ഓഹരി വിൽപന ലക്ഷ്യമിട്ട് സ്വിഗ്ഗി

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പന അടുത്തവര്‍ഷം ആദ്യത്തോടെ ആരംഭിക്കും. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പിന്തുണയ്‌ക്കുന്ന കമ്പനി ഐപിഒയിലൂടെ 800 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്....

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി താൽക്കാലികമായി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹരജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍...

നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ

ലാഹോർ: ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിന് മുൻപ്‌...

യുക്രൈൻ പ്രതിസന്ധി; 5 റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുകെ

ലണ്ടൻ: അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കും എതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. യുക്രൈനിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ...
- Advertisement -