സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ
അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ. ജസ്‌റ്റിസ് എംഎസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.
ഇതിനിടെ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം...
കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി
ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ...
സിൽവർലൈൻ വിശദീകരണ യോഗം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കൊച്ചി: സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എറണാകുളത്തെ വിശദീകരണ യോഗവേദിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. മൂന്നു...
കെ-റെയിൽ പദ്ധതിയെ പൂർണമായും തള്ളാതെ സമസ്‌ത മുഖപത്രം
കോഴിക്കോട്: സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷവും മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പദ്ധതിയെ പൂര്‍ണമായി തള്ളാതെ സമസ്‌ത മുഖപത്രമായ സുപ്രഭാതം. 'കെ-റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന' തലക്കെട്ടോട് കൂടിയാണ്...
സിൽവർ ലൈൻ കേരളത്തെ തുലയ്‌ക്കാനുള്ള പദ്ധതി, നിർത്തിവെക്കണം; കെമാൽ പാഷ
തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തെ തുലയ്‌ക്കാനുള്ള പദ്ധതിയാണെന്ന് ജസ്‌റ്റിസ് കെമാല്‍ പാഷ. വലിയ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക്...
ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം: ഈ ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ല; മന്ത്രി
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നടുറോഡില്‍ ബിന്ദു അമ്മിണിക്ക് നേരെ കയ്യേറ്റം നടത്തിയ തരത്തിലുള്ള ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്ക്...
കോവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം; പുതിയ മാർഗരേഖ
ഡെൽഹി: രാജ്യത്ത് ഇനി കോവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗരേഖ. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ്...
ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി ബേപ്പൂർ സ്വദേശി മോഹൻദാസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസ് ആണ് ബിന്ദു അമ്മിണിയെ ഇന്നലെ ആക്രമിച്ചത് എന്ന് പോലീസ് പറഞ്ഞു. മൽസ്യ തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സംഘർഷത്തിൽ...







































