Thu, Oct 8, 2026
35 C
Dubai

പിങ്ക് പോലീസ് പരസ്യവിചാരണ; ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹരജി കോടതി ബുധനാഴ്‌ച പരിഗണിക്കും. സംഭവത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചു. കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന്...

രോഗബാധ 2,230, പോസിറ്റിവിറ്റി 5.6%, മരണം 14

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,826 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,230 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,722 പേരും കോവിഡ് മരണം...

ഒമൈക്രോൺ; രാജ്യത്തെ 6 എയർപോർട്ടുകളിൽ ആർടിപിസിആർ നിർബന്ധം

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആറ് എയർപോർട്ടുകളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. ടെസ്‌റ്റ്...

വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഇടി മുഹമ്മദ് ബഷീർ

ന്യൂഡെൽഹി: സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ. വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഇടി ആരോപിച്ചു. ബിൽ പാസായാൽ നിരവധി...

അമ്മയുടെ ഗർഭപാത്രവും ശവക്കല്ലറയും മാത്രമാണ് സുരക്ഷിതം; ആത്‍മഹത്യാ കുറിപ്പിൽ പെൺകുട്ടി

ചെന്നൈ: കഴിഞ്ഞയാഴ്‌ച ചെന്നൈയിൽ ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ആത്‍മഹത്യാ കുറിപ്പ് കണ്ടെത്തി. ലൈംഗികാതിക്രമം നേരിട്ടതായി ആത്‍മഹത്യാ കുറിപ്പിൽ പെൺകുട്ടി പറയുന്നു. അമ്മയുടെ ഗർഭപാത്രവും ശവക്കല്ലറയും മാത്രമാണ് സുരക്ഷിതമെന്നും പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് മാതാപിതാക്കൾ...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; എൻഐഎ വിവരങ്ങൾ തേടി

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പോലീസിൽ നിന്നും എൻഐഎ വിവരങ്ങൾ തേടി. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്‌ചാത്തലം എന്നിവയിലാണ്...

രാഷ്‌ട്രീയ കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച, ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചു. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പോലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും...

എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പോലീസ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പോലീസ് കാർ പരിശോധിക്കുകയാണ്. ഇത്...
- Advertisement -