Fri, Oct 16, 2026
30 C
Dubai

മാംസാഹാരം ഇഷ്‌ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി

ഗാന്ധിനഗർ: ജനങ്ങള്‍ സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി...

അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്‌ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. പുത്തൻ പുരക്കൽ...

കെ- റെയിൽ മുന്നോട്ട് തന്നെ; ജില്ലകളിൽ കല്ലിടൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: എതിർപ്പുകൾ അവഗണിച്ച് കെ- റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടക്കുകയാണ്. പഠനത്തിന്റെ ഭാഗമായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ- റെയിൽ...

സമൂഹ മാദ്ധ്യമങ്ങൾ നിരോധിക്കണം; ആർഎസ്എസ് ചിന്തകൻ ഗുരുമൂർത്തി

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. ദേശീയ മാദ്ധ്യമദിനത്തോട് അനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍...

ഇന്ധനവില വർധന; കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് എതിരെ കോൺഗ്രസിന്റെ ദ്വിമുഖ സമരം

തിരുവനന്തപുരം: ഇന്ധനവില വർധനക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ ഇന്ധന വില കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധന വില കുറക്കാത്ത കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി...

26ആമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 4 മുതൽ

തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേള സംഘടിപ്പിക്കുക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകുമെന്ന് സാംസ്‌കാരിക മന്ത്രി...

രോഗബാധ 5,516, പോസിറ്റിവിറ്റി 7.81%, മരണം 39

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,576 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,516 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,705 പേരും കോവിഡ് മരണം...

വയനാട്ടിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ്‌ ചെക്ക് പോസ്‌റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. എംഡിഎംഎയ്‌ക്ക്‌ പുറമേ കഞ്ചാവ്, ഹാഷിഷ് ഓയിൽ,...
- Advertisement -