നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികില്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളില് അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്....
കോവിഡ് ഇന്ത്യ; 10,126 രോഗബാധ, കേരളത്തിൽ 5,404 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തു. 266 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,43,77113...
മുല്ലപ്പെരിയാറിലെ റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണം; കേരളം സുപ്രീം കോടതിയിൽ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് കേരളം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ...
മോന്സണ് മാവുങ്കലുമായി ബന്ധം; ഐജിയ്ക്ക് എതിരെ നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്മണിനെതിരെ സര്ക്കാര് നടപടിയുണ്ടാകുമെന്ന് സൂചന. മോന്സണുമായി ഐജി ലക്ഷ്മണിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഡിജിപി അനില്കാന്തിന്റെ റിപ്പോര്ട് അനുസരിച്ചായിരിക്കും...
സ്വകാര്യ ബസ് നിരക്കുകളിൽ മാറ്റം വന്നേക്കും; മിനിമം ചാർജ് 10 രൂപയാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
ഉടമകൾ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ മറ്റ് ബാങ്കുകളില് നിന്നും തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ മറ്റ് ബാങ്കുകളില് നിന്നും തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ബിനാമി പേരുകളിൽ കിരണ് നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെന്നാണ്...
നഹര് കോളേജിലെ റാഗിങ്; ആറുപേര് പോലീസ് കസ്റ്റഡിയില്
കണ്ണൂര്: നഹർ കോളേജിൽ വിദ്യാര്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയില് എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ്...
പ്രതിഷേധം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്; സിനിമാ ഷൂട്ടിങ്ങുകൾ തടയും
കൊച്ചി: നടന് ജോജു ജോര്ജും കോണ്ഗ്രസും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലയില് പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമാ ഷൂട്ടിങ്ങുകള് തടയുമെന്ന് യൂത്ത് കോണ്ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിന് എതിരെയും...








































