Tue, Nov 10, 2026
33 C
Dubai

ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണം തള്ളി സര്‍വകക്ഷി യോഗം

ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്‌ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്‍വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ  സര്‍വകക്ഷി യോഗമാണ് കളക്‌ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍...

കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...

മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിനും അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത്

മലപ്പുറം: ജനസംഖ്യാ ആനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും വാക്‌സിൻ ഡോസുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലപ്പുറത്ത് ആകെ 101 വാക്‌സിൻ...

സംസ്‌ഥാനത്ത് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് 2 ദിവസം തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കും. സ്‍ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്‌തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍...

ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഐക്യദാർഢ്യം; പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക്‌ വേണ്ടി കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് ദ്വീപ് നിവാസികൾ. അവിടെയുള്ള പ്രശ്‌നങ്ങളിൽ പൊതുപ്രമേയം...

മലപ്പുറത്ത് കോവിഡ് കേസുകൾ കുറയുന്നു; ടിപിആർ നിരക്ക് 16.8 ശതമാനമായി കുറഞ്ഞു

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിൽ ഫലം കാണുന്നു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212...

‘പരാമർശങ്ങൾ അടിസ്‌ഥാനരഹിതം, രാജ്യത്തെ അപമാനിക്കാൻ വേണ്ടിയുള്ളത് ‘; ട്വിറ്ററിനെ വിമർശിച്ച് കേന്ദ്രം

ഡെൽഹി: രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ നിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തു നിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമ വ്യവസ്‌ഥക്ക് തുരങ്കം വെക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും...

കോവിഡ്; ലോക്ക്‌ഡൗൺ നീട്ടി പഞ്ചാബും പശ്‌ചിമ ബംഗാളും

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ നീട്ടി പഞ്ചാബും പശ്‌ചിമ ബംഗാളും. പഞ്ചാബിൽ ജൂൺ 10 വരെയും പശ്‌ചിമ ബംഗാളിൽ ജൂൺ 15 വരെയുമാണ് നിയന്ത്രണം നീട്ടിയത്. ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത് കാരണം കോവിഡ്...
- Advertisement -