ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനൊപ്പം ട്വിറ്ററും; 110 കോടി സംഭാവന ചെയ്‌തു
ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ട്വിറ്ററും. 15 മില്യൺ യുഎസ് ഡോളർ (ഏകദേശം 110 കോടി രൂപ) ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂന്ന് എൻജിഒകൾക്ക് കൈമാറി. കെയർ ഇന്റർനാഷണൽ,...
കോവിഡ് ചികിൽസയ്‌ക്ക് ചാണകം; പ്രതിഷേധവുമായി ആരോഗ്യ വിദഗ്‌ധർ
ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്‌ധർ പ്രതിഷേധവുമായി രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്‌ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അടിസ്‌ഥാനമില്ലാത്ത ഇത്തരം ചികിൽസാ...
ഗൗരിയമ്മയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് അഭിമാനം; മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ ഗൗരിയമ്മയെ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു....
നഷ്‌ടമായത് കേരള രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം...
‘അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി
തിരുവനന്തപുരം: അന്തരിച്ച സമരനായിക കെആർ ഗൗരിയമ്മയെ അനുസ്‌മരിച്ച് കോടിയേരി ബാലകൃഷ്‌ണൻ. അസ്‌തമിച്ചത് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും, കേരളത്തിലെ വിപ്ളവ പ്രസ്‌ഥാനത്തിന് വലിയ നഷ്‌ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോടിയേരി അനുസ്‌മരണ കുറിപ്പിലൂടെ അറിയിച്ചു.
കോടിയേരി...
കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം; സോണിയക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്‌ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.
യുഡിഎഫ്...
പതിവ് തെറ്റിച്ചില്ല; ഇന്നും ഇന്ധനവില വർധിപ്പിച്ചു
കൊച്ചി: കോവിഡ് കാലത്തും സാധാരണക്കാർക്ക് ഇരുട്ടടിയായി വീണ്ടും പെട്രോള്‍-ഡീസല്‍ വില കൂട്ടി. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂടുകയാണ്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില...
ആന്ധ്രയിൽ ഓക്‌സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിലിരുന്ന രോഗികളാണ് മരിച്ചത്.
ഓക്‌സിജൻ സിലിണ്ടറുകൾ നിറക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം വന്നതാണ്...







































