Wed, Nov 11, 2026
30 C
Dubai

ഇടതു തരംഗത്തിന് പിന്നിൽ പിണറായി മാത്രമല്ല; സിപിഎം മുഖപത്രം

തിരുവനന്തപുരം: കേരളത്തിൽ അലയടിച്ച ഇടതു തരംഗം മുന്നണിയുടെ നിലപാടിന്റെ ഭാഗമാണെന്ന് സിപിഎം മുഖപത്രം. മുന്നണിയുടെ കൂട്ടായ ശ്രമഫലമായി ലഭിച്ച വിജയം പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണെന്ന് കേന്ദ്ര നേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിൽ...

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; തീരുമാനം അടുത്തയാഴ്‌ച

ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധ സംഘത്തിന്റെ പരിഗണനയില്‍. രണ്ട് ഡോസുകള്‍ക്ക് ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി മെച്ചപ്പെടുത്തുമെന്ന അന്താരാഷ്‌ട്രതല പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം...

കേന്ദ്രത്തിന് തിരിച്ചടി; കർണാടക ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാനത്തിന്‌ അനുവദിച്ച പ്രതിദിന ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽ‌എം‌ഒ) വിഹിതം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന്‌ ദിവസേന...

ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ; ലാബുടമകളുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളുവെന്ന് കോടതി...

എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ വാക്‌സിൻ ക്ഷാമം; പ്രതിഷേധിച്ച് ജനം

കൊച്ചി: എറണാകുളം ജില്ലയില്‍ മതിയായ വാക്‌സിന്‍ വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി. എറണാകുളം...

ഉത്തര്‍പ്രദേശിൽ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സലോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബഹാദൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌ഥാനത്ത്‌ കോവിഡ്...

ഇടത് തരംഗത്തിലും പിടിച്ചു നിന്നു; ലീഗിന്റേത് ഭേദപ്പെട്ട പ്രകടനമെന്ന് എംകെ മുനീർ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടപ്പോഴും ലീഗ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇടതുതരംഗത്തിനിടയിലും ലീഗ് പിടിച്ചു നിന്നെന്നാണ് മുനീര്‍ അഭിപ്രായപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്‌ചകളെക്കുറിച്ച്...

കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്‌ടറുടെ നിർദ്ദേശം

ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍. ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെയാണ് ആരോഗ്യനില വഷളായതോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന്...
- Advertisement -