ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സലോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബഹാദൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌ഥാനത്ത് കോവിഡ് മൂലം മരണപ്പെടുന്ന നാലാമത്തെ ബിജെപി എംഎല്‍എയാണ് ബഹാദൂര്‍.
രമേഷ് ദിവാകര്‍ (ഔ രയ്യ), സുരേഷ് ശ്രീവാസ്‌തവ (ലഖ്‌നൗ വെസ്‌റ്റ്), കേസര്‍ സിങ് ഗംഗ്‌വര്‍ (നവാഗ്ബഞ്ച്) എന്നിവരാണ് നേരത്തെ കോവിഡ് ബാധിച്ച് മരണപ്പെട്ട ബിജെപി എംഎല്‍എമാര്‍. 1996ല്‍ സലോണില്‍നിന്ന് ആദ്യമായി വിജയിച്ച ദാല്‍ ബഹാദൂര്‍ രാജ്‌നാഥ് സിങ് സർക്കാരിൽ മന്ത്രി ആയിരുന്നു.
Read also: സർക്കാരിനെ അട്ടിമറിക്കാൻ സുകുമാരൻ നായർ കൂട്ടുനിന്നു; എ വിജയരാഘവൻ