പാലായിൽ കേക്ക് മുറിച്ച് കാപ്പന്റെ ആഹ്‌ളാദ പ്രകടനം
കോട്ടയം: പാലായിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തി വന്‍വിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ളാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പൻ വിജയം ആഘോഷിച്ചത്....
താനൂരിൽ പികെ ഫിറോസ് പിന്നിൽ
മലപ്പുറം: ജില്ലയിലെ എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ലീഗ് പരീക്ഷണം പാളുമോയെന്ന ചോദ്യം ഉന്നയിച്ച് താനൂരിലെ ഫല സൂചനകൾ. എൽഡിഎഫ് സ്വതന്ത്രനും, നിലവിലെ എംഎൽഎയുമായ വി അബ്‌ദുറഹ്‌മാൻ അറുന്നൂറിലധികം വോട്ടുകൾക്ക് യൂത്ത് ലീഗ്...
ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന്റെ ആർ ബിന്ദുവിനു ജയം
തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്‌ഥാനാർഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്‌ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎയുടെ ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ആർ ബിന്ദു വിജയിച്ചത്.
Also Read: കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി...
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്‌തമായ മുന്നേറ്റം നടത്തുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ലീഡ്...
കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്...
പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍
കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്. 9,553 വോട്ടിന് കെബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല...
തിരുവമ്പാടിയിൽ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫിന് വിജയം
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. 5000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. 2016ലെ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ജോര്‍ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. പേരാമ്പ്രയില്‍ എല്‍ഡിഎഫിന്റെ ടിപി...
പുതുച്ചേരിയിൽ എഐഎൻആർസി മുന്നിൽ; ഡിഎംകെയും ബിജെപിയും ഒപ്പത്തിനൊപ്പം
ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിൽ 7 സീറ്റുകളിൽ എഐഎൻആർസി മുന്നിട്ട് നിൽക്കുന്നു. ബിജെപി-3, ഡിഎംകെ-3 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില. ഐഎൻസി 2 സീറ്റിലും എഐഎഡിഎംകെ ഒരു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
വോട്ടെണ്ണൽ...







































