യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഗംഗാ നദീതീരത്ത് വച്ചാണ് യുവാവ് പൂജ നടത്തിയത്. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെ...
പ്രതിഷേധങ്ങൾ തള്ളി സിപിഎം സംസ്‌ഥാന നേതൃത്വം; പൊന്നാനിയിൽ നന്ദകുമാര്‍ തന്നെ
മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പി നന്ദകുമാര്‍ തന്നെ മൽസരിക്കുമെന്ന് സിപിഎം സംസ്‌ഥാന നേതൃത്വം. സ്‌ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം.
പ്രശ്‌ന പരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന്...
പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു
കോഴിക്കോട്: പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. 2019ൽ നടന്ന കേസിൽ കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്.
2019 ആഗസ്‌റ്റ് എട്ടിനാണ്...
അബുദാബിയിൽ എത്തുന്ന എല്ലാവര്‍ക്കും സൗജന്യ കോവിഡ് പരിശോധന
അബുദാബി: അബുദാബി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആര്‍ പരിശോധന ആയിരിക്കും നടത്തുന്നത്.
ലോകത്തിലെത്തന്നെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന...
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം: ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. കാറിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന്...
ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ
തിരുവനന്തപുരം: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. താൻ ചെറുപ്പം മുതൽ ആർഎസ്എസുകാരനാണെന്നും അടുത്തിടെ ബിജെപി അംഗത്വം എടുത്ത ഇ ശ്രീധരൻ പറഞ്ഞു. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ...
കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; തമിഴ്‌നാട്
തിരുവനന്തപുരം: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത...
അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവും; എവിടെ മൽസരിക്കാനും തയ്യാർ; പിസി വിഷ്‌ണുനാഥ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പിസി വിഷ്‌ണുനാഥ്. ഇത്തവണ 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടാകും. എവിടെ നിന്ന് മൽസരിക്കാനും...








































