Fri, Nov 13, 2026
29 C
Dubai

കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവെച്ചു. കളക്ഷൻ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവെച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്‌ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ റിലീസുകൾ...

നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ ഭാര്യയും മരിച്ചു; മരണം മൂന്നായി

കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസുകാരന്‍ മകന്‍...

നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ സംസ്‌ഥാനത്തെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. ഇന്ധന വില വര്‍ധന, ജിഎസ്‌ടി, ഇ- വേ...

ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഫലം കണ്ടില്ല; തമിഴ്‌നാട്ടിൽ കോൺഗ്രസിന് 21 സീറ്റേ നൽകൂവെന്ന് ഡിഎംകെ

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ ഭിന്നത. ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കോൺഗ്രസിന് 21 സീറ്റുകൾ മാത്രമേ നൽകാനാവൂ...

കവി വിഷ്‌ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത കവി വിഷ്‌ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്‌മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. 2014ൽ രാജ്യം പത്‌മശ്രീ പുരസ്‌കാരം നൽകി ആദരിച്ച അദ്ദേഹം,...

ശുഭയാത്ര പദ്ധതി; സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്‌ഥാനതല വിതരണത്തിന്റെ ഉൽഘാടനം ഫെബ്രുവരി 26ന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹസന്‍ മരക്കാര്‍ ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...

ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി

തിരുവനന്തപുരം: ഉദ്യോഗാർഥി സമരവുമായി ബന്ധപ്പെട്ട് നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. പരമാവധി നിയമനം നൽകുമെന്നും നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ദക്ഷിണമേഖല ഐജിയും...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കോടതി തള്ളി. കേസിൽ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. അതിനാൽ തന്നെ ജാമ്യവ്യവസ്‌ഥകൾ...
- Advertisement -