Sat, Nov 14, 2026
27 C
Dubai

കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ...

റിമാന്‍ഡ് പ്രതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‍റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണമുയർന്ന പശ്‌ചാത്തലത്തിലാണ് നടപടി. അന്വേഷണം...

കണ്ണൂരില്‍ സ്‌ഥലം ഏറ്റെടുപ്പിനിടെ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്‌മഹത്യാ ശ്രമം

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ ദേശീയ പാതാ അധികൃതര്‍ സ്‌ഥലം ഏറ്റെടുക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുല്‍ കൃഷ്‌ണയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. റോഡ് നിര്‍മ്മിക്കുന്നതിനായി രാവിലെ തന്നെ പ്രദേശത്ത്...

ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിൻ എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിശ്‌ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4...

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍; വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എന്‍ഡിപി

കോട്ടയം: വെള്ളാപ്പള്ളി നടേശനെതിരെ നാളെ കോട്ടയം തിരുനക്കരയില്‍ സമര പ്രഖ്യാപനം നടത്തുമെന്ന് എസ്എന്‍ഡിപി യോഗം വിമോചന സമര സമിതി. വെള്ളാപ്പള്ളിയുടെ കീഴില്‍ എസ്എന്‍ഡിപി യോഗം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങള്‍ക്കായി വെള്ളാപ്പള്ളി...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി

ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടുതുടങ്ങിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ച ഇന്ത്യയിലെ ആളുകളുടെ എണ്ണം 109 ആയി. ഇന്നലെ ഇത് 102 ആയിരുന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ...

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് 11 കേസുകളിൽ കൂടി ജാമ്യം

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടിയാണ് എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം...

ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു; എങ്ങുമെത്താതെ അന്വേഷണം

കൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് പിന്‍വലിച്ചത്. ജസ്‌റ്റിസ്...
- Advertisement -