പെട്ടിമുടി ദുരന്തം; ഇരകളുടെ കുടുംബത്തിനുള്ള സഹായധനം നാളെ കൈമാറും
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള സർക്കാർ സഹായധനം നാളെ കൈമാറും. ദുരന്തത്തിൽ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് നിർമിച്ച് നൽകുന്ന വീടുകളുടെ കൈമാറ്റവും ഈ...
ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന്
കോട്ടയം: ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്തു. കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം കണ്ടുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നവരെ...
അനില്‍ പനച്ചൂരാന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഓർമ പങ്കുവച്ച് ലാൽ ജോസും...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. "അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ...
‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി
കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്തരുടെ കൂട്ടത്തിലേക്ക് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും. വെറും 13 വർഷങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ 'തന്നെ' കൃത്യമായി അടയാളപ്പെടുത്തിയാണ് അനില്‍ (55) അപ്രതീക്ഷിതമായി യാത്രയായത്.
2007ൽ...
കവി അനില്‍ പനച്ചൂരാന് അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന് (55) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....
യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; മരണം 23 ആയി
മുറാദ്നഗർ: ഉത്തർപ്രദേശിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 23 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 38 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ...
വീണ്ടും പൊതുമേഖല ഓഹരി വില്പ്പനക്കൊരുങ്ങി കേന്ദ്രം; ഇത്തവണ ബിഇഎംഎല്‍
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ, എഞ്ചിനീയറിംഗ് കമ്പനിയായ ബിഇഎംഎല്ലിന്റെ ഓഹരി വില്‍പ്പനക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിച്ചു. കമ്പനിയുടെ 26 ശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഓപ്പണ്‍ മല്‍സര ബിഡ്ഡിംഗിലൂടെയാണ് വില്‍പ്പന...
ഔറംഗാബാദിന്റെ പേരുമാറ്റം; ശിവസേനയും കോൺഗ്രസും രണ്ട് തട്ടിൽ, സഖ്യത്തിൽ വിള്ളൽ വീഴുമോ?
മുംബൈ: മഹാരാഷ്ട്രയിൽ ഔറംഗാബാദിന്റെ പേരുമാറ്റത്തെ ചൊല്ലി ഭരണ കക്ഷികളായ ശിവസേനയും കോൺഗ്രസും തമ്മിൽ വീണ്ടും പോരിന് കളമൊരുങ്ങുന്നു. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റണം എന്നത് ശിവസേനയുടെ മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്....








































