കരിപ്പൂരിൽ വൻ സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്‌റ്റംസ് ഇന്റലിജൻസാണ് സ്വർണം പിടികൂടി. 2.31 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്.
സംഭവത്തിൽ ദുബായിൽ നിന്നെത്തിയ...
എംകെ രാഘവന്‍ എംപിക്ക് കോവിഡ്
കോഴിക്കോട്: എംകെ രാഘവന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ എംപി തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു....
മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍ ലുക്വി പറഞ്ഞു. അന്വേഷണത്തോട്...
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം; ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു
കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം. പാലാരിവട്ടം ചക്കരപ്പറമ്പിലാണ് ബസ് മരത്തിലിടിച്ച് അപകടമുണ്ടായത്. ഡ്രൈവര്‍ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. 25 ഓളം...
ഭീമാ കൊറേഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് സ്‌ട്രോ നല്‍കിയില്ലെന്ന വാദം നിഷേധിച്ച് ജയില്‍...
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് വെള്ളം കുടിക്കാന്‍ സ്ട്രോയും കപ്പും നല്‍കുന്നില്ലെന്ന ആരോപണം ജയിലധികൃതര്‍ നിഷേധിച്ചു. അറസ്‌റ്റിലായ പിറ്റേ ദിവസം മുതല്‍ സ്വാമിക്ക് കപ്പും സ്ട്രോയും നല്‍കി വരുന്നുണ്ടെന്നും ആരോപണം...
കശ്‌മീരില്‍ ബിജെപി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി
ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പേരില്‍ യാഥാര്‍ഥ്യമാക്കി പ്രചരിപ്പിക്കപ്പെടുന്നത് കെട്ടുകഥകളാണെന്നും തന്നെ വീട്ടുതടങ്കലില്‍ ആക്കിയിട്ടും താന്‍ സ്വതന്ത്രയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവന ഇറക്കിയ നാടാണിതെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. കശ്‌മീര്‍ പ്രശ്‍നത്തില്‍ ശാശ്വത...
ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് ശക്‌തമായി തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വസതിയില്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി...
ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ
ഹരിയാന: കര്‍ഷക പ്രതിഷേധത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വീഴ്‌ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ. കോവിഡ് സാഹചര്യത്തിലുള്ള ഡെല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്ന് എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാല്‍, പഞ്ചാബ്...








































