Fri, Nov 20, 2026
26 C
Dubai

എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മാനന്തവാടി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജില്ലയില്‍ രണ്ട് പേര്‍ പിടിയില്‍. ചൂട്ടക്കടവ് സ്വദേശി എ. ജയപാണ്ടി (21), മാനന്തവാടി അമ്പുകുത്തി സ്വദേശി ഷെഫീഖ് കെ. വി (27) തുടങ്ങിയവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...

തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം, പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെല്ലാം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്....

ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഹോമിയോ കഴിച്ചവരില്‍ കുറവ് പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളുവെന്നും മരുന്ന് കഴിച്ചിട്ടും രോഗം ബാധിച്ചവരില്‍ വളരെ...

ഐപിഎല്‍ 2020: ഷെഡ്യൂള്‍ പുറത്തുവിട്ടു

അബുദാബി: ഈ മാസം 19ന് തുടങ്ങുന്ന ഡ്രീം11 ഐപിഎല്‍ 2020തിന്റെ വിശദമായ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യമത്സരം. അബുദാബിയിലാണ് ഇരുടീമുകളും തമ്മില്‍ മാറ്റുരക്കുക....

പ്രധാനമന്ത്രിയുടെ പുരസ്‌കാരപട്ടികയില്‍ ഇടം നേടി വയനാട് കളക്‌ടർ

കല്‍പ്പറ്റ: പ്രവര്‍ത്തനമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്‌ടർ അദീല അബ്‌ദുള്ളയും. മുന്‍ഗണനാമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 12 കളക്‌ടർമാരാണ് പട്ടികയിലുള്ളത്. അദീല അബ്‌ദുള്ളയെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് 5...

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്; തിരഞ്ഞെടുപ്പ് ചുമതല നല്‍കി മുസ്‌ലിം ലീഗ്

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മുസ്‌ലിം ലീഗ് ഉന്നതാധികാര...

മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍

മഞ്ചേശ്വരം: ഐയുഎംഎല്‍ നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദിനെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമറുദ്ദിന്‍ ചെയര്‍മാനായ ജ്വല്ലറിയുടെ നിക്ഷേപകരാണ് ഇദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. 5 കേസുകളാണ് ചന്തേര പോലീസ്...

ഈസ്റ്റേൺ ഏറ്റെടുക്കാൻ ഓർക്ക്ല ; 1,356 കോടിയുടെ ഓഹരികൾ വാങ്ങിയേക്കും

കൊച്ചി: കേരളത്തിലെ  പ്രമുഖ സ്‌പൈസസ്-കറി പൗഡർ ബ്രാൻഡായ ഈസ്റ്റേണിനെ ഏറ്റെടുക്കാൻ ഒരുങ്ങി നോർവീജിയൻ കമ്പനിയായ ഓർക്ക് ല ഫുഡ്സ്. ഓർക്ക് ലയുടെ ഇന്ത്യയിലെ ഉപകമ്പനിയായ എംടിആർ ഫുഡ്‌ പ്രൊഡക്ടസ് ആണ് ഏറ്റെടുക്കലിന് പിന്നിൽ....
- Advertisement -