മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍

By Trainee Reporter, Malabar News
mc-kamarudheen_Malabar News
MC Kamaruddin
Ajwa Travels

മഞ്ചേശ്വരം: ഐയുഎംഎല്‍ നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദിനെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമറുദ്ദിന്‍ ചെയര്‍മാനായ ജ്വല്ലറിയുടെ നിക്ഷേപകരാണ് ഇദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. 5 കേസുകളാണ് ചന്തേര പോലീസ് സ്‌റ്റേഷനില്‍ കമറുദ്ദിനെതിരെ ഇന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 5 പേരില്‍ നിന്നായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. നിലവില്‍ 12 പേരാണ് എംഎല്‍എക്കെതിരെ വഞ്ചനാകുറ്റം ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ് പരാതിക്കാരിലേറെയും.

അതെ സമയം, കമറുദ്ദിനെതിരായ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് നല്‍കി. ഡി.വൈ.എസ്.പി സതീഷിനാണ് അന്വേഷണത്തിന്റെ ചുമതല. 2019 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എം.സി കമറുദ്ദിന്‍ നിയസഭയിലെത്തിയത്. ഇദ്ദേഹത്തിനെതിരെ മുന്‍പും തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കമറുദ്ദിന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE