ഈസ്റ്റേൺ ഏറ്റെടുക്കാൻ ഓർക്ക്ല ; 1,356 കോടിയുടെ ഓഹരികൾ വാങ്ങിയേക്കും

By Desk Reporter, Malabar News
Eastern_2020 Sep 06
Ajwa Travels

കൊച്ചി: കേരളത്തിലെ  പ്രമുഖ സ്‌പൈസസ്-കറി പൗഡർ ബ്രാൻഡായ ഈസ്റ്റേണിനെ ഏറ്റെടുക്കാൻ ഒരുങ്ങി നോർവീജിയൻ കമ്പനിയായ ഓർക്ക് ല ഫുഡ്സ്. ഓർക്ക് ലയുടെ ഇന്ത്യയിലെ ഉപകമ്പനിയായ എംടിആർ ഫുഡ്‌ പ്രൊഡക്ടസ് ആണ് ഏറ്റെടുക്കലിന് പിന്നിൽ. ആകെ 2000 കോടി വിലയുള്ള ഓഹരികളിൽ 74 ശതമാനവും കമ്പനിയുടെ  തലപ്പത്തുള്ള  നവാസ് മീരാൻ, ഫിറോസ് മീരാൻ  എന്നിവരുടെ  കൈവശമായിരുന്നു. ബാക്കിയുള്ള 26 ശതമാനം ഓഹരി അമേരിക്കൻ കമ്പനിയായ മക്കോർമികിന്റെ ഉടമസ്ഥതയിലായിരുന്നു. 

836 കോടി രൂപ മൂല്യമുള്ള 41.8 ശതമാനം ഓഹരികൾ മീരാൻ സഹോദരന്മാരിൽ നിന്നും 520 കോടി വരുന്ന 26 ശതമാനം മക്കോർമികിന്റെ കൈയിൽ നിന്നും എംടിആർ വാങ്ങും. ഇതിന് ശേഷം എംടിആർ-ഈസ്റ്റേൺ എന്നിവ ഒരു കമ്പനിയായി മാറും.

രാജ്യത്ത് നിലവിലുള്ളതിന്റെ ഇരട്ടി വിൽപ്പനയെന്ന നേട്ടമാണ് ഓർക്ക് ല ലക്ഷ്യമിടുന്നത്. ഓഹരി കൈമാറ്റ പ്രക്രിയ അവസാനിക്കുന്നതോടെ നിലവിൽ വരുന്ന ഈസ്റ്റേൺ-ഓർക്ക് ല സംയുക്ത കമ്പനിയിൽ 9.99 ശതമാനം മാത്രമായിരിക്കും മീരാൻ സഹോദരന്മാരുടെ വിഹിതം. 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE