നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരും മരിച്ചു
കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലു പേരും മരിച്ചു. ഗൃഹനാഥനും മൂത്തമകനും മരിച്ചതിന് പിന്നാലെ ഭാര്യയും രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി.
കായലോട്ട് കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ സ്‌റ്റാലിഷ്,...
പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വ്യപാരസ്‌ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ
കോഴിക്കോട്: ദേശീയപാത വികസനത്തിന്റ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്‌ടപരിഹാരതുക വ്യാപാര സ്‌ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികളുടെ ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു.
അർഹമായ നഷ്‌ടപരിഹാരം കിട്ടാതെ കടകൾ...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണവേട്ട; ഒരാൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ വൻ സ്വർണവേട്ട. രാജസ്‌ഥാൻ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആര്‍പിഎഫിന്റെ...
നാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ ഭാര്യയും മരിച്ചു; മരണം മൂന്നായി
കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസുകാരന്‍ മകന്‍...
കനോലി കനാൽ നവീകരണം ഉടൻ ആരംഭിക്കും
കോഴിക്കോട്: നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കനാൽ ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയ്യാറാക്കുന്നതിനാണ്...
ജില്ലയിലെ ആദ്യ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിത
കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ വനിതാ ഹോംഗാർഡായി കൊടുവള്ളി സ്വദേശിനി സജിതാ അനിൽകുമാർ. 21 വർഷത്തിലേറെ കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ദ്രുതകർമ സേനയിൽ സേവനം അനുഷ്‌ഠിച്ച കൊടുവള്ളി കിഴക്കോത്ത് ‘ശിവ കൃപ’യിൽ...
ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ
കോഴിക്കോട് : സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾക്കിടയിൽ വിക്‌ടേഴ്‌സ് ചാനലിലൂടെ സംസ്‌ഥാന സർക്കാരിന്റെ പരസ്യങ്ങൾ കാണിക്കുന്നതായി അധ്യാപകർ. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടത് സർക്കാരിന്റെ പരസ്യങ്ങൾ വിദ്യാർഥികളുടെ ക്‌ളാസുകൾക്കിടയിലും ചാനലിൽ കാണിക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ...
മെട്രോമാൻ ഇ ശ്രീധരനെതിരെ പോലീസിൽ പരാതി
കോഴിക്കോട്: സമൂഹത്തില്‍ മതസ്‌പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്‌താവനകള്‍ നടത്തിയെന്ന് ആരോപിച്ച് മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. പൊന്നാനി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കൊച്ചി സ്വദേശി അഡ്വ. അനൂപ് വിആർ...








































