വടകരയിലെ വഴിയോര വിശ്രമകേന്ദ്രം ഉൽഘാടനത്തിന് ഒരുങ്ങി

By Staff Reporter, Malabar News
Take-a-break-shelter
Ajwa Travels

വടകര: സംസ്‌ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ‘ടേക്ക് എ ബ്രേക്ക്‘ വഴിയോര വിശ്രമകേന്ദ്രം വടകരയിൽ ഉൽഘാടനത്തിന് ഒരുങ്ങി. വടകര പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഇൻഡോർ സ്‌റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് അടുത്തായാണ് 15 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ ഈ കേന്ദ്രം നിർമിച്ചത്. ഫെബ്രുവരി 28ന് വിശ്രമകേന്ദ്രം ജനങ്ങൾക്കായി തുറന്നുകൊടുക്കും.

ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കും പുതിയ ബസ് സ്‌റ്റാൻഡിൽ എത്തുന്നവർക്കും ഉപകാരപ്രദമാകുന്ന വിധത്തിലാണ് കേന്ദ്രം ഒരുക്കിയത്. ശൗചാലയങ്ങൾ, കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം, വിശ്രമകേന്ദ്രം, സ്‌നാക്ക് പാർലർ എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് വിശ്രമകേന്ദ്രം ഒരുക്കിയത്‌. നഗരസഭാ എൻജിനിയറിങ് വിഭാഗമാണ് ടേക്ക് എ ബ്രേക്ക് ഷെൽട്ടർ രൂപകൽപന ചെയ്‌തത്.

Read Also: അൽഷിമേഴ്‌സിന് ഇന്ത്യയിൽ മരുന്നൊരുങ്ങുന്നു; പ്രതീക്ഷയോടെ ശാസ്‌ത്രലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE