Sat, Jul 25, 2026
30.4 C
Dubai

നിലമ്പൂർ–നഞ്ചൻകോട് പാത ഗൂഢ ഉദ്ദേശത്തോടെ അട്ടിമറിച്ചതെന്ന് ഇ ശ്രീധരൻ

മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്‌, അടിസ്‌ഥാന ആവശ്യത്തിനായി...

മലപ്പുറം സദേശി അബ്‌ദുല്ല ‘ശശിധരാനന്ദ സ്വാമിയായി’ ഒളിവിൽ കഴിഞ്ഞത് വിശ്വാ ഗുരുകുലത്തിൽ

മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി. കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്....

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: മൂന്നുപേർ റിമാൻഡിൽ

മ‍ഞ്ചേരി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി എആർ നഗർ വികെപടിയിൽ മരം മുറിച്ചപ്പോൾ അതിലെ കൂടുകളിൽ ഉണ്ടായ പക്ഷികുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. കേസിൽ ഒളിവിൽ പോയ തെലങ്കാന വാറങ്കൽ സ്വദേശി...

പൗരൻമാർക്കിടയില്‍ അസഹിഷ്‌ണുത വളരാന്‍ വഴിവെക്കരുത്; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: പൗരൻമാർക്കിടയില്‍ വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കരുതെന്നും ഇന്ത്യയിലെ സ്വസ്‌ഥതതയും സുരക്ഷിതത്വവും തകരാതെ നോക്കണമെന്നും സമൂഹത്തോട് ആവശ്യപ്പെട്ട് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. 'സ്വതന്ത്ര ഭാരത സംരക്ഷണ വലയം' ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു...

പൊന്നാനിയിൽ അത്യപൂർവ ഓഷ്യൻസൺ മൽസ്യങ്ങൾ വലയിലായി

മലപ്പുറം: നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. പൊന്നാനിയിൽനിന്ന് പോയ അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മൽസ്യങ്ങൾ ലഭിച്ചത്. ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ...

ഓഗസ്‌റ്റ്‌ 9: യൂത്ത് കോൺഗ്രസ് സ്‌ഥാപകദിനം; വേറിട്ട പരിപാടിയുമായി പ്രവർത്തകർ

മലപ്പുറം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പൊതു ജനങ്ങൾക്കായി സമർപ്പിക്കുകയും അവർക്കായി ആമുഖം വായിച്ചു നൽകി ബോധവൽകരണം നടത്തുകയും ചെയ്‌തുകൊണ്ട് പൊന്നാനി ഈഴുവതിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി തങ്ങളുടെ സ്‌ഥാപകദിനം വേറിട്ട രീതിയിൽ...

‘സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്’: എസ്‌വൈഎസ്‍ വിളംബര റാലി

മലപ്പുറം: 'സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ഇന്ത്യയുടെ 7ആം സ്വാതന്ത്ര ദിനത്തില്‍ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗര്‍) സംഘടിപ്പിക്കുന്ന...

യു അബൂബക്കർ സാഹിബിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്‌ടം; ടികെ അഷറഫ്

മലപ്പുറം: രാഷ്‌ട്രീയത്തിനപ്പുറം നാട്ടുകാർക്കേവർക്കും പ്രിയങ്കരനായ യു അബൂബക്കറിന്റെ വിയോഗം നാടിനും കോൺഗ്രസിനും തീരാ നഷ്‌ടമാണെന്നും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് വിസ്‌മരിക്കാൻ കഴിയാത്ത പേരാണ് ഇദ്ദേഹത്തിന്റേത് എന്നും ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...
- Advertisement -