ആട് മോഷ്‌ടാവെന്ന് ആരോപണം; രാജസ്‌ഥാനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനം; കേസ്
ജയ്‌പൂർ: രാജസ്‌ഥാനിൽ ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനിലെ ബിൽവാര ജില്ലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സംഭവം.
മോഷ്‌ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി...
കോവിഡ് ഇന്ത്യ; 41,526 രോഗമുക്‌തി, 41,506 രോഗബാധ, 895 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.08 കോടി കടന്നു.
അതേസമയം...
ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ശബ്‌ദസന്ദേശം; പിന്നാലെ യുവാവ് ജീവനൊടുക്കി
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിൽ കുടുങ്ങി വീണ്ടും ആത്‌മഹത്യ. തമിഴ്‌നാട്ടിലെ തിരൂചിറപ്പള്ളിയിലാണ് സംഭവം. മൊബൈൽ ഫോൺ ടെക്‌നീഷ്യനായ 25കാരൻ മുകിലനാണ് ജീവനൊടുക്കിയത്. 'ഓൺലൈൻ ചൂതാട്ടം നിരോധിക്കണം' എന്ന് ബന്ധുക്കൾക്ക് വാട്സാപ്പിൽ ശബ്‌ദസന്ദേശം അയച്ചതിന്...
ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് ശിക്ഷാർഹമല്ല; ജമ്മു കശ്‌മീർ ഹൈക്കോടതി
ശ്രീനഗർ: ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് ജമ്മു കശ്‌മീർ ഹൈക്കോടതി. ബാനി ഗവ.കോളേജ് അധ്യാപനായ തൗസി അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്‌ഐആർ റദ്ദാക്കി കൊണ്ടാണ് കോടതി വിധി.
2018 സെപ്റ്റംബറിൽ കോളേജിൽ...
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്.
ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. മുൻപ് സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ്...
രാജ്യത്തെ ഞെട്ടിച്ച് ലഹരിമരുന്ന് വേട്ട; ഡെൽഹിയിൽ 2500 കോടിയുടെ ഹെറോയ്ൻ പിടികൂടി
ന്യൂഡെല്‍ഹി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ഡെല്‍ഹിയില്‍ നിന്ന് 2500 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഫരീദാബാദിലെ ഒരു വീട്ടില്‍ നിന്നാണ് 354 കിലോഗ്രാം ഹെറോയ്ന്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ...
ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല; യാത്രാനിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്
ചെന്നൈ: സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. തമിഴ്‌നാടിന്റെ ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തി വിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് രാവിലെ...
തമിഴ്‌നാട്ടിലും കണ്ണുവെച്ച് മോദി സർക്കാർ; കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം
ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. എഐഎഡിഎംകെ ശക്‌തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്. ഒരു തമിഴ് പത്രത്തിലൂടെയാണ് വിവരം...








































