Thu, Sep 10, 2026
37 C
Dubai

ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരാണ് പിടിയിലായത്. ഒഡിഷ, ഛത്തീസ്‌ഗഢ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈൽഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത തിരച്ചിലിലാണ് പ്രതികളെ...

തെരുവ് നായയെ മർദ്ദിച്ചു കൊന്നു; സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചുപൂട്ടി മനേകാ...

ന്യൂഡെൽഹി: ചികിൽസക്ക് എത്തിച്ച തെരുവ് നായയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ ഡെൽഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ നടപടിയുമായി ബിജെപി എംപി മനേകാ ഗാന്ധി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത്...

കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്‌മീരിൽ സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ആനന്ദ്നഗിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ സൈന്യവും...

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ യുപി

ലഖ്‌നൗ: രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്. യോഗി ആദിത്യനാഥ് സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ...

ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിലേക്ക് കർഷക പ്രതിഷേധം. യമുനനഗർ, ഹിസാർ ജില്ലകളിലാണ്​​ പ്രതിഷേധമുണ്ടായത്​. യമുന നഗറിൽ സംസ്‌ഥാന ഗതാഗത മന്ത്രി മൂൽചന്ദ്​ ശർമയ്‌ക്ക് നേരെയും ഹിസാറിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...

തോളിൽ കൈവെച്ചു; കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് ഡികെ ശിവകുമാർ; പ്രതിഷേധം

ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാർ. പാർട്ടി എംപിയുമായി കൂടിക്കാഴ്‌ച നടത്താൻ ശിവകുമാർ വെള്ളിയാഴ്‌ച മാണ്ഡ്യയിൽ എത്തിയപ്പോഴാണ് സംഭവം. ശിവകുമാർ നടന്നുപോകുന്നതിനിടെ തോളിൽ കൈവെക്കാൻ ശ്രമിച്ച...

പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു; കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോഡിൽ വീണു

മുംബൈ: ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് റോഡിൽ വീണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. ശനിയാഴ്‌ച ഉച്ചയോടെ മുംബൈയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎൻഐ പുറത്തുവിട്ടു. ദിനംപ്രതിയുള്ള ഇന്ധന വിലവര്‍ധനവില്‍...

കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 19ആം തീയതി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതേസമയം, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് ഇനി രാത്രി 9 മണി...
- Advertisement -