Thu, Sep 10, 2026
34 C
Dubai

സ്‌റ്റാൻ സ്വാമിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ കസ്‌റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ സംസ്‌കാര ചടങ്ങുകൾ മുംബൈയിൽ നടന്നു. ബാന്ദ്രയിലുള്ള ഈശോ സഭയുടെ സെന്റ് പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷ ചടങ്ങുകൾക്ക്...

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന മുഴുവൻ ആളുകൾക്കും കോവിഡ് വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാക്‌സിനേഷനിൽ സംസ്‌ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം...

ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി

ഡെൽഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദിഖ് കാപ്പന്റെ...

രാജ്യത്ത് ഭിന്നശേഷിക്കാരായ സ്‌ത്രീകൾ ഇരട്ടവിവേചനം നേരിടുന്നു; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭിന്നശേഷിക്കാരായ ഇന്ത്യന്‍ സ്‌ത്രീകള്‍ ഇരട്ട വിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഭിന്നശേഷിക്കാരിയെ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ ശിക്ഷക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശനം. ഗര്‍ഭപാത്രത്തില്‍ തുടങ്ങി ശവപ്പറമ്പ്...

കോവിഡിൽ ബന്ധുക്കൾ നഷ്‌ടപ്പെട്ടവർക്ക് ധനസഹായം; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: കോവിഡ് മഹാമാരി കാരണം ബന്ധുക്കളെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും...

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി; ട്വിറ്ററിന് ഡെൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡെൽഹി : ട്വിറ്ററിന് മുന്നറിയിപ്പുമായി ഡെൽഹി ഹൈക്കോടതി. ഐടി നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ട്വിറ്ററിന് കോടതി മുന്നറിയിപ്പ് നൽകിയത്. ഐടി നിയമം പാലിക്കാത്തത് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ സമർപ്പിച്ച...

‘രാജ്യത്ത് നീതി വെന്റിലേറ്ററിൽ’; സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ മെഹുവ മൊയ്‌ത്ര

കൊൽക്കത്ത: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തിൽ പ്രതികരണവുമായി തൃണമൂൽ എംപി മഹുവ മൊയ്‌ത്ര. '84കാരനായ സ്‌റ്റാൻ സ്വാമി ജാമ്യത്തിനായി കാത്തിരിക്കുമ്പോഴാണ് മരിച്ചത്. ഒക്‌ടോബറിൽ വീട് റെയ്‌ഡ് ചെയ്‌താണ്‌ അദ്ദേഹത്തെ എൻഐഎ അറസ്‌റ്റ്‌...

മിസോറാമിൽ നിന്ന് മാറ്റം; പിഎസ് ശ്രീധരൻപിള്ള ഗോവൻ ഗവർണറാകും

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുന്നോടിയായി എട്ട് സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ്, ഹരിയാന സംസ്‌ഥാനങ്ങളിലാണ് ഗവർണർമാരെ നിയമിച്ചത്. മിസോറാം ഗവർണറായിരുന്ന...
- Advertisement -