പുഷ്‌കർ സിങ് ധാമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്‌ച രാത്രി...
സാമ്പത്തിക ഇടപാട് കേസ്; ഹാജരാകാൻ ആവശ്യപ്പെട്ട് അനിൽ ദേശ്‌മുഖിന് ഇഡിയുടെ നോട്ടീസ്
ന്യൂഡെൽഹി : സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി മറ്റന്നാൾ ഹാജരാകണമെന്നാണ്...
പ്രതിദിന രോഗബാധയിൽ വീണ്ടും കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 44,111 കോവിഡ് ബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,111 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 738 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്...
വിവാദ ഭൂപടം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി
പാറ്റ്‌ന: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാറ്റ്‌ന കോടതിയിൽ ഹരജി. സമൂഹ്യ പ്രവർത്തകനായ സഞ്‌ജയ് രുംഗ്തയാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
ജമ്മു കശ്‌മീരിനെയും...
രണ്ടാം തരംഗം തുടരുന്നു; ടിപിആർ പത്തിൽ കൂടുതലുള്ള ജില്ലകളിൽ കർശന നിയന്ത്രണം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞത് കണക്കിലെടുത്ത് ജാഗ്രത കൈവിടരുതെന്നും കേന്ദ്രം നിർദ്ദേശിച്ചു.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
സത്യപ്രതിജ്‌ഞ ചെയ്‌ത് നാല് മാസം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് രാജിവെച്ചു. ഡെല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയായി ചുമതലയേറ്റ് നാല് മാസങ്ങള്‍ പിന്നിടുമ്പോഴാണ് തിരത് സിംഗ് റാവത്തിന്റെ രാജി....
തമിഴ്‌നാട്ടിൽ ജൂലൈ 12 വരെ ലോക്ക്ഡൗൺ നീട്ടി
ചെന്നൈ: തമിഴ്‌നാട്ടിൽ ജൂലൈ 12 വരെ ലോക്ക്ഡൗൺ നീട്ടി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. സംസ്‌ഥാനത്തെ കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്നാണ് തീരുമാനം. റെസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്....
ബോളിവുഡ് താരം യാമി ഗൗതമിന് ഇഡി നോട്ടീസ്
മുംബൈ: ബോളിവുഡ് താരം യാമി ഗൗതമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസയച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചെന്നാരോപിച്ചാണ് യാമിയ്‌ക്ക് ഇഡിയുടെ മുംബൈ യൂണിറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് യാമി...








































