പ്രിയങ്കക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്‌ച നടത്തി നവജ്യോത് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡെൽഹിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി...
മന്ത്രിസഭാ പുനസംഘടന; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. സഹമന്ത്രിമാരടക്കം 60 മന്ത്രിമാര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് ആണ് ചേരുന്നത്.
രണ്ടാം മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തലുകളും പ്രധാനമന്ത്രി...
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല; കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധ ഏൽക്കുന്നവരിൽ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി...
കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; വിശദീകരണവുമായി ട്വിറ്റർ
ന്യൂഡെൽഹി: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി ട്വിറ്റർ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്‌തമായ നിലപാടാണ് തങ്ങളുടേതെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം കര്‍ശനമായി നീക്കം ചെയ്യുമെന്നും...
ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ അശ്ളീല പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ളീല ഉള്ളടക്കമുള്ള പോസ്‌റ്റുകൾ ഒരാഴ്‌ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.
കമ്മീഷൻ...
ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചു
ശ്രീനഗര്‍: ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ (ആന്റി ഡ്രോണ്‍) സംവിധാനം സ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടക വസ്‌തു പിടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് പിന്നാലെയാണിത്.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്‌ജി) ആണ്...
തിരഞ്ഞെടുപ്പല്ല, യുപിയിൽ അടുത്ത വർഷം നടക്കുക ജനാധിപത്യ വിപ്ളവം; അഖിലേഷ് യാദവ്
ലക്‌നൗ: യുപിയിൽ അടുത്തവർഷം നടക്കാൻ പോവുന്നത് തിരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ വിപ്ളവമാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് 2022ലാണ് നടക്കുന്നത്.
आज की विघटनकारी-रूढ़िवादी...
കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നടന്ന...








































