Sat, Sep 19, 2026
32 C
Dubai

ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര്‍ മരണപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലുള്ളവരാണ് മരണപ്പെട്ടത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിൻ ക്ഷാമം നേരിട്ടതായി...

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; അയോധ്യയിലും മധുരയിലും ബിജെപിക്ക് തിരിച്ചടി

ലഖ്‌നൗ: യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വൻ തിരിച്ചടി നേരിട്ട് ബിജെപി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അതേസമയം, 24 സീറ്റുകൾ നേടിക്കൊണ്ട് അഖിലേഷ്...

കര്‍ണാടകയിലെ ഓക്‌സിജൻ ക്ഷാമം; മരണസംഖ്യ ഉയരുന്നു

ബംഗളൂരു: കര്‍ണാടകയിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വീണ്ടും 12ഓളം കോവിഡ് രോഗികളാണ് ഓക്‌സിജൻ അഭാവം മൂലം മരണത്തിന് കീഴടങ്ങിയത്. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്....

ഡെല്‍ഹിയിലെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം; രോഗികള്‍ സുരക്ഷിതരെന്ന് റിപ്പോർട്

ന്യൂഡെല്‍ഹി: വെസ്‌റ്റ് ഡെല്‍ഹിയിലെ വികാസ്‌പുരിയിലെ യുകെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം. വ്യാഴാഴ്‌ച രാത്രി 11ഓടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. ആർക്കും അപകടത്തിൽ പരിക്കില്ല. 17 കോവിഡ് രോഗികള്‍...

ഹാട്രിക്കടിച്ച് മമത ബാനർജി; സത്യപ്രതിജ്‌ഞ ഇന്ന്

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത്. രാജ്ഭവനില്‍ 10:45നാണ്...

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. സംസ്‌ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി പ്രഖ്യാപിക്കണമെന്നും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നുമാവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്‌റ്റ് എന്ന സന്നദ്ധ...

നടി ദീപിക പദുക്കോണിന് കോവിഡ്

ന്യൂഡെൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിന് കോവിഡ് സ്‌ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ കോവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കോവിഡ് ബാധിച്ചത്. ദീപികയുടെ മാതാവ് ഉജ്ജല,...

ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി ബിഹാർ; അവശ്യ സേവനങ്ങൾ തുടരും

പട്‌ന : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബിഹാറിൽ ലോക്ക്ഡൗൺ മെയ് 15ആം തീയതി വരെ നീട്ടിയതായി സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ കർശന നടപടി...
- Advertisement -