‘രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ഒരു കോവിഡ് കേസ് പോലുമില്ല’; കേന്ദ്ര ആരോഗ്യമന്ത്രി

By News Desk, Malabar News
Harsh Vardhan_malabar news
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ 180 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2.18 കോടി പേര്‍ കോവിഡ് ചികിൽസയിലുണ്ട്. 3,18,609 പേരാണ് രോഗമുക്‌തി നേടിയത്.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി 4187 പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.38 ലക്ഷം ആയി. വെള്ളിയാഴ്‌ച വരെയായി രാജ്യത്ത് 16.73 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

Kerala News: ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE