സ്വകാര്യതാ നയത്തിൽ അന്വേഷണം; വാട്‌സ്ആപ്പിന്റെ അപേക്ഷ തള്ളി കോടതി
ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയത്തിൽ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്‌സ്ആപ്പും സമർപ്പിച്ച ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജിയിലെ ആവശ്യം അനാവശ്യമാണെന്ന് പറഞ്ഞ ജസ്‌റ്റിസ് നവീൻ ചൗള, അന്വേഷണം തുടരുമെന്നും...
കോവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; കേന്ദ്രസർക്കാരിന് നോട്ടീസ്
ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു. ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു.
വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ്...
‘ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് ജയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം’; പ്രകാശ് രാജ്
ന്യൂഡെൽഹി: കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണ നയത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തിരഞ്ഞെടുപ്പ് വിജയമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഓക്‌സിജന്‍ വിതരണത്തെ വിമര്‍ശിച്ച് ഡെല്‍ഹി...
പോസിറ്റിവിറ്റി നിരക്കിൽ വർധനവ്; 146 ജില്ലകളിൽ സ്‌ഥിതി ഗുരുതരം; ഭീതിയൊഴിയാതെ രാജ്യം
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ 146 ജില്ലകളിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രം. ഈ ജില്ലകളിലെല്ലാം 15 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 146 ജില്ല അധികൃതരുമായി ചർച്ച...
കോവിഡ് ബാധ; സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി മരിച്ചു
ന്യൂഡെൽഹി : സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ 5.30ഓടെയാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിതനായതിനെ തുടർന്ന് ഡെൽഹിയിലെ സ്വകാര്യ...
‘ജനം മരിക്കുമ്പോൾ വ്യവസായത്തെ കുറിച്ച് ചിന്തിക്കുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ 6 മാക്‌സ് ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ട് ഡെൽഹി ഹൈക്കോടതി. ബുധനാഴ്‌ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രത്യേക സിറ്റിങ്ങിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോടതി...
ബിയർ ലോറി മറിഞ്ഞു; മദ്യം കടത്താൻ ഇരച്ചെത്തി നാട്ടുകാർ; ലാത്തി വീശി പോലീസ്
ചിക്കമഗളൂരു: ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. മറിഞ്ഞ ലോറിയിൽ നിന്ന് മദ്യം എടുത്തുകൊണ്ട് പോകാൻ കൂട്ടത്തോടെ എത്തിയ നാട്ടുകാരെ പിരിച്ചുവിടാൻ പോലീസ്...
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ലെന്ന് വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ 7,8 ഘട്ടങ്ങൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി...







































