കോവിഡിലും തളരാതെ ജിഎസ്‌ടി വരുമാനം; ഏപ്രിലിൽ 14 ശതമാനം വർധന

By Trainee Reporter, Malabar News
MALABARNEWS-GST
Representational Image

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ രാജ്യത്ത് റെക്കോർഡ് വർധന. 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിൽ പിരിച്ചെടുത്തത്. 1,41,384 കോടിയിൽ 27,837 കോടി സെൻട്രൽ ജിഎസ്‌ടിയും 35,621 കോടി സ്‌റ്റേറ്റ് ജിഎസ്‌ടിയുമാണ്.

അതേസമയം, ജിഎസ്‌ടി സംവിധാനം ഏർപ്പെടുത്തിയ ശേഷം ഏറ്റവും ഉയർന്ന വർധനയാണ് ഏപ്രിലിൽ ഉണ്ടായതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. 2021 മാർച്ചിലുണ്ടായ നേട്ടത്തെയാണ് ഏപ്രിൽ മാസത്തെ വരുമാനം മറികടന്നത്. ഐജിഎസ്‌ടി 68,481 കോടിയും സെസ് 9,445 കോടിയുമാണ്. കഴിഞ്ഞ ആറുമാസമായി ജിഎസ്‌ടി വരുമാനത്തിൽ മികച്ച വർധനയാണ് രേഖപ്പെടുത്തുന്നത്. 2021 മാർച്ചിലെ വരുമാനത്തേക്കാൾ 14 ശതമാനം വർധനയാണ് ഏപ്രിൽ മാസത്തിലുള്ളത്.

Read also: 125 ടൺ മെഡിക്കൽ സഹായവുമായി അമേരിക്ക; ഇന്ന് ഇന്ത്യയിലെത്തും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE