ഡുംക ട്രഷറി തട്ടിപ്പ്; ലാലു പ്രസാദ് യാദവിന് ജാമ്യം
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍...
രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്‌ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇരട്ടിയില്‍ ഏറെയായി...
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന് ജാമ്യം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടനും പ്രധാനപ്രതിയുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡെൽഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട്...
കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിക്ക് കോവിഡ്
തെലങ്കാന: ജനതാദൾ നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും എത്രയും പെട്ടെന്ന്...
കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ
അലഹബാദ്: കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് സൂചനകൾ. ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്‍മ ആചാര്യ പ്രസിഡണ്ടുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം...
ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; പശ്‌ചിമ ബംഗാളിൽ ചിലയിടത്ത് അക്രമം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ്. 5.6 ശതമാനം പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നാദിയ, 24...
ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; ഹജ്‌ജ് കമ്മിറ്റി
ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ. വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്‌ജിന് അയക്കില്ലെന്ന് ഹജ്‌ജ് കമ്മിറ്റി ഓഫ്...
പിടിവിടാതെ കോവിഡ്; മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികളുടെ എണ്ണം
ന്യൂഡെൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341...








































