ബിജെപിയുടെ അക്രമങ്ങൾക്ക് എതിരെ ഒന്നിച്ച് പോരാടാം; പ്രമുഖ നേതാക്കൾക്ക് മമതയുടെ കത്ത്
കൊൽക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒത്തുചേരാൻ ക്ഷണിച്ച് കൊണ്ട് പ്രമുഖ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ കത്ത്. ജനാധിപത്യത്തിന് നേരെ ബിജെപി നടത്തി വരുന്ന ആക്രമണങ്ങൾക്ക് എതിരെ ഐക്യത്തോടെ സമരമുഖത്ത് ഇറങ്ങാൻ...
അനില്‍ ദേശ്‌മുഖിനെതിരെ എഫ്ഐആര്‍ എവിടെ; പരംബീര്‍ സിംഗിനെ വിമർശിച്ച് കോടതി
മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കേസിൽ മുന്‍ മുംബൈ പൊലീസ് മേധാവി പരംബീര്‍ സിംഗിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്ഐആര്‍...
ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി
ന്യൂഡെൽഹി: ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കൂടുതലായി ഒതന്റിക്കേഷൻ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 മുതലാണ് ഇത് നടപ്പാക്കാനിരുന്നത്....
വോട്ടർമാരെ സ്വാധീനിക്കാൻ സൗജന്യങ്ങൾ നൽകരുത്; മദ്രാസ് ഹൈക്കോടതി
ചെന്നൈ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി മദ്രാസ് ഹൈക്കോടതി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകരുതെന്നാണ് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യങ്ങൾ നൽകുന്നത് വ്യാപകമായതോടെയാണ്...
കാർഷിക നിയമം; സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
85 കാര്‍ഷിക സംഘടനകളുമായും കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്‌ച...
സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിച്ചില്ല; തൊഴിൽ നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചു
ന്യൂഡെൽഹി: പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് റിപ്പോർട്. സംസ്‌ഥാനങ്ങളുടെ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിശദീകരണം.
പുതിയ തൊഴിൽ നിയമം വിജ്‌ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാർ...
ബിജെപിയെ പോലെയല്ല, കോൺഗ്രസ് പറഞ്ഞ വാക്ക് പാലിക്കും; രാഹുൽ ഗാന്ധി
ഗുവാഹത്തി: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. അസം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാര്‍ട്ടി എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു മറുപടി.
അസം ജനതക്കായി തങ്ങള്‍ ‘അഞ്ച് ഗ്യാരന്റി’ നല്‍കിയിട്ടുണ്ട്....
ഡെൽഹിയിലെ ആശുപത്രി ഐസിയുവിൽ വൻ തീപിടുത്തം
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ സഫ്‌ദര്‍ജങ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടുത്തം. രാവിലെ 6.35ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഐസിയുവിലെ അൻപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി.
അഗ്‌നിശമന സേനയും...








































