Sun, Sep 27, 2026
32 C
Dubai

ഗ്രനേഡ് ആക്രമണം; ജമ്മു കശ്‌മീരിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ശനിയാഴ്‌ച നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ജില്ലയിലെ സോപൂർ ബസ് സ്‌റ്റാൻഡിലെ പോലീസ് പോസ്‌റ്റിലേക്ക് തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു എന്ന് ജമ്മു കശ്‌മീർ...

നിതീഷ് കുമാറിനെപ്പോലെ ‘ദുർബലനായ’ മുഖ്യമന്ത്രി രാജ്യത്ത് വേറെയില്ല; തേജസ്വി യാദവ്

പാറ്റ്‌ന: ബിഹാർ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഷ്‌ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാവ് തേജസ്വി യാദവ്. രാജ്യത്തെ മറ്റൊരു മുഖ്യമന്ത്രിയും നിതീഷ് കുമാറിനെപ്പോലെ ദുർബലനല്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട മദ്യക്കടത്ത് വിവാദത്തിൽ...

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും; കേന്ദ്ര ഉത്തരവ്

ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള പദ്ധതിക് തുടക്കമിട്ട് സർക്കാർ. 15 വർഷത്തിൽ അധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയാണ് ഇത് തുടങ്ങുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്...

ഉത്തരാഖണ്ഡിൽ ശതാബ്‌ദി എക്‌സ്‌പ്രസിൽ തീപിടുത്തം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിന്റെ കമ്പാർട്ടുമെന്റിൽ തീപിടുത്തം. കാൻസ്രോ പ്രദേശത്തുവെച്ചാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഡെൽഹി-ഡെറാഡൂൺ ശതാബ്‌ദി എക്‌സ്‌പ്രസിലെ സി 4 കമ്പാർട്ടുമെന്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട്...

മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാം; ഡിജിസിഎ

ന്യൂഡെൽഹി: കൃത്യമായി മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാമെന്ന പുതിയ സർക്കുലർ പുറത്തിറക്കി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). തുടർച്ചയായ മുന്നറിയിപ്പുകൾക്ക് ശേഷവും കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽ...

മധ്യപ്രദേശിലും കോവിഡ് രൂക്ഷം; ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ

ഭോപ്പാല്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് നീക്കം. അതേസമയം...

‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ

ചെന്നൈ: തമിഴ്‍നാട്ടിൽ പ്രകടന പത്രിക പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി ഡിഎംകെ. സംസ്‌ഥാനത്ത്‌ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറക്കുമെന്നാണ് ഡിഎംകെയുടെ ജനകീയ വാഗ്‌ദാനം. ഡിഎംകെയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായ...

മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ

കൊൽക്കത്ത: നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പതിനാലാം വാർഷിക ദിനമായ നാളെ തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നു. പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി മമതാ ബാനർജി കാളിഘട്ടിലെ അവരുടെ വസതിയിൽ വെച്ചായിരിക്കും പ്രകടന പത്രിക...
- Advertisement -