വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ...
വർഗീയത ഇന്ത്യയുടെ ഐടി നേതൃത്വത്തെ നശിപ്പിക്കും; കിരൺ ഷായുടെ മുന്നറിയിപ്പ്
ബെംഗളൂരു: കർണാടകയിൽ ക്ഷേത്രോൽസവങ്ങളിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയ വലതുപക്ഷ ഗ്രൂപ്പുകളുടെ നടപടിയിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡ് മേധാവി കിരൺ മജുംദാർ ഷാ. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന മതപരമായ ഭിന്നത പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി...
കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; 8 യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച കേസിൽ എട്ടു പേർ അറസ്‌റ്റിൽ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ...
ചോദ്യപേപ്പർ ചോർന്നു; 12 ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 12ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം 17 പേർ അറസ്‌റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ...
റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും
ന്യൂഡെൽഹി: യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ...
ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരും
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ ഇന്നും ശക്‌തമായ ഉഷ്‌ണക്കാറ്റ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ...
കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി അക്രമം; പോലീസ് ഒത്തുകളിച്ചെന്ന് ആരോപണം
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അക്രമം നടത്തി ബിജെപി പ്രവർത്തകർ. ബാരിക്കേഡുകളും സിസിടിവി ക്യാമറകളും അക്രമികൾ തകർത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് ബിജെപി പ്രവർത്തകരുടെ മാർച്ച് കെജ്‌രിവാളിന്റെ വസതിക്ക്...
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; അധ്യാപകർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിന് കർണാടകയിൽ 7 അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തു. ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിന് പിന്നാലെയാണ് അധ്യാപകരെ...








































