Wed, May 6, 2026
39 C
Dubai

യുപിയിൽ മിഠായികഴിച്ച് 3 സഹോദരങ്ങൾ ഉൾപ്പടെ 4 കുട്ടികള്‍ മരിച്ചു; ദുരൂഹത

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മിഠായി കഴിച്ച് മൂന്ന് സഹോദരങ്ങള്‍ ഉൾപ്പടെ നാല് കുട്ടികൾ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്‌നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മഞ്‌ജന (5), സ്വീറ്റി (3), സമര്‍...

മാസ്‌ക് തുടരണം; നിയന്ത്രണം നീക്കിയെന്ന വാർത്തകള്‍ തള്ളി കേന്ദ്രം

ഡെൽഹി: മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിഷയത്തിൽ വ്യക്‌തത വരുത്തിയത്. ട്വിറ്ററിലൂടെയാണ് മാദ്ധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം...

‘കൊലപാതകത്തെ ന്യായീകരിക്കുന്നില്ല, പക്ഷെ…’; ബംഗാൾ സംഘർഷത്തിൽ മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി...

ബംഗാൾ അക്രമം; കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇന്ന് പരിഗണിക്കും

കൊൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിൽ അക്രമികൾ വീടുകൾക്ക് തീവെച്ച സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കും. കുറ്റകൃത്യം ഗുരുതരവും ദൗർഭാഗ്യകരവുമാണെന്ന് കേസ് സ്വീകരിക്കുന്നതിനിടെ കോടതി...

ഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി

ന്യൂഡെൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. പ്‌ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാടെടുത്തതോടെ സഭയിൽ പ്രതിഷേധം കനത്തു. തുടർന്ന് ഇരുസഭയും...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്‌ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം പൂർത്തിയായാൽ ഉടൻ തന്നെ ഇതിനായി ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് ധാമി വ്യക്‌തമാക്കി. ഏകീകൃത...

നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്...

മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ട; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡെൽഹി: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട...
- Advertisement -