കൊറോണ വൈറസ് എക്‌സ്ഇ വകഭേദം; രാജ്യത്തെ ആദ്യ കേസ് മുംബൈയിൽ
മുംബൈ: ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തു. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം.
ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാലാണ്...
സർക്കാർ ജീവനക്കാർ സൈക്കിളിൽ സഞ്ചരിക്കണം; പുതിയ പരിഷ്‌കാരവുമായി ലക്ഷദ്വീപ്
കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ ജീവനക്കാർക്ക് സൈക്കിൾ സവാരി നിർബന്ധമാക്കി ഭരണകൂടം. ഇനിമുതൽ എല്ലാ ബുധനാഴ്‌ചയും സർക്കാർ ജീവനക്കാർ സൈക്കിളിൽ ആയിരിക്കണം ഓഫിസിൽ എത്തേണ്ടത്. ഓഫിസുകളിലേക്കുള്ള യാത്രക്ക് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ്...
ട്രാഫിക് നിയമ ലംഘനം; നടൻ അല്ലു അർജുന് പിഴ
ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ളാസ് ഉപയോഗിച്ചതിനാണ് പോലീസ് നടപടി.
ഹൈദരാബാദ് നഗരത്തില്‍ തിരക്കേറിയ...
മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയംതേടി കേന്ദ്രം
ഡെൽഹി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹരജിയിൽ മറുപടി നൽകാൻ സുപ്രീം കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്‌ച കൂടി സമയം അനുവദിക്കണമെന്ന്...
ചൂട് 42 ഡിഗ്രി വരെ ഉയർന്നേക്കാം; ഡെൽഹിയിൽ യെല്ലോ അലർട്
ന്യൂഡെൽഹി: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഉഷ്‌ണതരംഗം കൂടുതല്‍ ശക്‌തമാകാന്‍ സാധ്യത. അടുത്ത 10 ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്‌ണതംരംഗം കടുത്ത സാഹചര്യത്തിൽ ഡെൽഹിയില്‍...
നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍
ഡെൽഹി: നഴ്‌സിങ് പാഠപുസ്‌തകത്തില്‍ സ്‌ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും ഇക്കാര്യം ഉന്നയിച്ച് കമ്മീഷന്‍...
രക്‌തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല; യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി
ന്യൂഡെൽഹി: യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രക്‌തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്....
നവരാത്രിയോട് അനുബന്ധിച്ചുള്ള മാംസ നിരോധനം; ഭരണഘടനാ ലംഘനമെന്ന് മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ഡെൽഹിയിൽ ഇറച്ചി വിൽക്കുന്ന കടകൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്‌ത്ര രംഗത്ത്. രാജ്യത്തെ പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശം...







































