ഹിജാബ് കേസ്; വിധി പറഞ്ഞ ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ
ബെംഗളൂരു: ഹിജാബ് കേസിൽ വിധി പറഞ്ഞ മൂന്ന് ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‌ഥി, ജസ്‌റ്റിസുമാരായ കൃഷ്‌ണ എസ് ദീക്ഷിത്, ജെഎം ഖാസി...
മന്ത്രിമാർക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്, പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരെ പുറത്താക്കാം; കെജ്‌രിവാൾ
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ലക്ഷ്യം നൽകിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്‌മി പാർട്ടി അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്...
കോവിഡ് നഷ്‌ടപരിഹാരം; വ്യാജ അപേക്ഷകരെ കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം...
യുഎസ് ഉപരോധം കാര്യമാക്കില്ല; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങും
ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും, യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പുവച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍...
ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ജപ്പാൻ
ന്യൂഡെൽഹി: അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....
വിശപ്പിൽ 101, സ്വാതന്ത്രത്തിൽ 119: വെറുപ്പിന്റെ പട്ടികയിൽ ഉടൻ ഒന്നാമതെത്തും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: വെറുപ്പിന്റെയും രോഷത്തിന്റെയും പട്ടികയിൽ ഇന്ത്യ ഉടൻ തന്നെ ഒന്നാമതെത്തുമെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ഐക്യരാഷ്‌ട്ര സഭയുടെ പിന്തുണയോടെ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക...
11കാരിയെ പീഡിപ്പിച്ചു; പിതാവും സഹോദരനും ഉൾപ്പടെ 4 പേർക്കെതിരെ കേസ്
പൂനെ: 11 വയസുകാരിയായ പെൺകുട്ടിയെ 5 വർഷമായി പീഡിപ്പിച്ച പിതാവ്, സഹോദരൻ എന്നിവരുൾപ്പെടെ 4 പേർക്കെതിരെ കേസ്. കുട്ടിയുടെ പിതാവ്, സഹോദരൻ, മുത്തച്‌ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്....
വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്‌റ്റിൽ
മുംബൈ: വനിത കോൺസ്‌റ്റബിളിന്റെ നഗ്‌ന ചിത്രങ്ങൾ വാട്‍സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ബന്ധുക്കൾ ഉൾപ്പടെയുള്ള വാട്‍സ്ആപ്പ് ഗ്രൂപ്പിൽ ഭാര്യയുടെ നഗ്‌ന ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചതായാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി...







































