Thu, Aug 20, 2026
40 C
Dubai

കോവിഡ് ഇന്ത്യ; 2,539 പുതിയ കേസുകൾ, കേരളത്തിൽ 966 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,01,477 ആയി ഉയർന്നു. 60...

ആഫ്രിക്കയിൽ മലയാളികൾ ഉൾപ്പടെ 58 മൽസ്യ തൊഴിലാളികൾ പിടിയിൽ

ഡെൽഹി: ഇന്ത്യക്കാരായ മൽസ്യ തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ. രണ്ട് മലയാളികളുൾപ്പടെ 58 മൽസ്യ തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്‌റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി...

ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കോൺഗ്രസിനകത്തെ വിമത കൂട്ടായ്‌മയായ ജി 23 നേതാക്കളുടെ പ്രതിനിധി ഇന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നലെ ഡെൽഹിയിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് സോണിയയുമായി...

മണിപ്പൂരിലും ഗോവയിലും മുഖ്യമന്ത്രിമാരെ നിശ്‌ചയിച്ച് ബിജെപി

ഡെൽഹി: മണിപ്പൂർ, ഗോവ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്‌ചയിച്ച് ബിജെപി. മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും മുഖ്യമന്ത്രിമാരാകും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ബിജെപിയുടെ ഉന്നത നേതാക്കൾ, അതത്...

ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ്

ബെംഗളൂരു: ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഇന്ന് കർണാടകയിൽ ബന്ദ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകളും ബന്ദിന്...

അസം കൂട്ടബലാൽസംഗ കേസ്; പ്രതി പോലീസ് വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡെൽഹി: അസമിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന 20 വയസുകാരനാണ് കൊല്ലപ്പെട്ടത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പോലീസ് കസ്‌റ്റഡിയിൽ നിന്നും വനിതാ പോലീസ്...

ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ നാളെ ബന്ദ്

ബെംഗളൂരു: ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ ബന്ദ് പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്‌. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബന്ദ്. വിദ്യാഭ്യാസ...

മിസൈൽ പതിച്ച സംഭവം; ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാകിസ്‌ഥാൻ നീക്കമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യൻ നിർമിത മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പാകിസ്‌ഥാൻ തിരിച്ചടിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്. മാർച്ച് ഒൻപതിന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്‌ഥാനിൽ ചെന്ന് പതിക്കുകയും ചെയ്‌തിരുന്നു. അബദ്ധത്തിൽ...
- Advertisement -