ഡെൽഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദര്‍ശനം മാറ്റിയത്. അടുത്തയാഴ്‌ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
ഞായറാഴ്‌ചയാണ് ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ വീട്ടില്‍ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം.
നേരത്തെ ഏപ്രില്‍ 3 മുതല്‍ 5 വരെയാണ് ബെന്നറ്റിന്റെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്‌ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുമെന്നാണ് വിവരം.
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവ് അറിയിച്ചു.
Most Read: വധക്കേസ്; സുശീലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്