‘അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും’; ജയ സ്‌മാരകം സന്ദർശിച്ച് ശശികല
ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം വികെ ശശികല മറീന ബീച്ചിലെ ജയ സമാധിയില്‍. അനുയായികള്‍ നോക്കിനില്‍ക്കേ ജയ സ്‌മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു....
സവര്‍ക്കറുടെ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ല; തുഷാർ ഗാന്ധി
മുംബൈ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തില്‍ പ്രതികരിച്ച് മഹാത്‌മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. സവര്‍ക്കർ എഴുതിയ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും വിദ്യാർഥികൾക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....
അച്ചടക്കവും ആത്‌മ നിയന്ത്രണവും വേണം; ജി-23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി
ന്യൂഡെൽഹി: പാർട്ടി പുനഃസംഘടനക്കായി മുറവിളി കൂട്ടുന്ന ജി-23 നേതാക്കള്‍ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ഐക്യവും വേണമെന്ന് സോണിയ നേതാക്കളെ ഓർമിപ്പിച്ചു. പറയാനുള്ള കാര്യങ്ങൾ...
കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 15,981 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,981 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 5.7 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത്. 17,861 പേരാണ്...
റായ്‌പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‍ഫോടനം; 6 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു
റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‍ഫോടനം. ആറു സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. പ്രത്യേക ട്രെയിനിൽ ജമ്മുവിലേക്ക് പോകുകയായിരുന്ന സിആർപിഎഫിന്റെ 211 ബറ്റാലിയനിലെ ജവാൻമാർക്കാണ് സ്‍ഫോടനത്തിൽ പരിക്കേറ്റത്.
രാവിലെ ആറരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. റെയിൽവേ...
മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; സ്‌പൈസ് ജെറ്റിന് കേന്ദ്രത്തിന്റെ കുരുക്ക്
മുംബൈ: സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ വസ്‌തുക്കള്‍ സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ കൊണ്ടു പോകാനുള്ള ലൈസന്‍സ് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) താൽക്കാലികമായി സസ്‌പെൻഡ്...
കൽക്കരി ക്ഷാമം രൂക്ഷം; കോൾ ഇന്ത്യ ഓൺലൈൻ ലേലം നിർത്തിവച്ചു
ന്യൂഡെൽഹി: കൽകരി ക്ഷാമം രൂക്ഷമായതോടെ വ്യവസായ മേഖലക്കുള്ള ഓൺലൈൻ ലേലം കോൾ ഇന്ത്യ നിർത്തിവച്ചു. താപവൈദ്യുത മേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
രണ്ട് മണിക്കൂറിലധികം...
കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും
ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് എഐസിസി ആസ്‌ഥാനത്താണ് യോഗം. സംഘടനാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കം...








































