ലുധിയാന: കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അമരീന്ദർ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങൾക്ക് പുറകെ പോകാനാണ് എഐസിസി നേതൃത്വത്തിന് താൽപര്യമെന്ന് സിദ്ദു പറഞ്ഞു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഉത്തരവാദിത്തങ്ങൾ സ്വന്തം തലയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള സിദ്ദുവിന്റെ പ്രസ്‌താവന. എക്‌സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്‌ടപ്പെടുമെന്ന് പ്രവചിച്ചതിന് പിന്നാലെ വലിയ ആശങ്കയിലാണ് സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വം.
Read Also: സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്