ഭോപ്പാല്‍: മധ്യപ്രദേശിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയിലേക്ക് ചേക്കേറി. ഖണ്ട്വ ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ എത്തിയത്. ഒക്‌ടോബര്‍ 30ന് ഒരു ലോക്‌സഭാ സീറ്റിലേക്കും മൂന്ന് നിയമസഭാ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎ മറുകണ്ടം ചാടിയത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശാര്‍ ട്വീറ്റ് ചെയ്‌തു. സച്ചിന്‍ ബിര്‍ലയെ സ്വീകരിക്കുന്ന വീഡിയോയും ട്വീറ്റിലുണ്ട്. ബേഡിയയില്‍ നടന്ന റാലിയില്‍ കൃഷി മന്ത്രി കമല്‍ പട്ടേലും മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.
2018ല്‍ നടന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബദ്വാഷ് മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ ബിര്‍ല നിയമസഭയിൽ എത്തിയത്. 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് മധ്യപ്രദേശിൽ അധികാരം ലഭിച്ചത്. എന്നാല്‍ കമാല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ 30ഓളം എംഎല്‍എമാരുമായി ബിജെപിയിൽ എത്തിയതോടെ ഭരണം ബിജെപിക്ക് ലഭിക്കുകയായിരുന്നു.
Read also: ചിലർ വോട്ട് പിടിക്കാനായി മാത്രമാണ് മതേതരത്വം പറയുന്നത്; കേന്ദ്രമന്ത്രി