ഭാരത് ബന്ദ്; പ്രതിഷേധത്തിനിടെ സിംഗുവിൽ കർഷകൻ മരിച്ചു
ന്യൂഡെല്‍ഹി: കർഷിക സമരത്തിന്റെ ഭാഗമായി ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ കര്‍ഷകന് ജീവൻ നഷ്‌ടമായി. ഹൃദയാഘാതത്തെ തുടർന്നാണ് കർഷകന്റെ മരണമെന്ന് പോലീസ് പറഞ്ഞു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍...
ബെംഗളൂരുവിൽ മൂന്നുനില കെട്ടിടം നിലംപൊത്തി; ഒഴിവായത് വൻദുരന്തം
ബെംഗളൂരു: വിൻസൺ ഗാർഡനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. ആൾത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അൻപതോളം പേർ തലനാരിഴക്ക് രക്ഷപെട്ടു. ബെംഗളൂരു മെട്രോ നിർമാണ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിൽ...
ദിലീപ് ഘോഷിന് നേരെ ആക്രമണം; പിന്നിൽ തൃണമൂലെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനെത്തിയ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. തൃണമൂലാണ് ദിലീപ് ഘോഷിന് നേരെയുണ്ടായ ആക്രമണത്തിന്...
‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ
ലഖ്‌നൗ: യുപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ. ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു.
"ഇത് സ്‌ഥാനക്കയറ്റമോ തരംതാഴ്‌ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്‍...
ഹിന്ദു ക്ഷേത്രം സംരക്ഷിക്കണം; കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം
ന്യൂഡെല്‍ഹി: ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയാണെന്ന പരാതിയുമായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം. ജാമിയ നഗറിലെ നൂര്‍നഗറില്‍ സ്‌ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്‌ടിക്കാന്‍ കയ്യേറ്റ മാഫിയ ശ്രമം...
പുതിയ പ്രഭാതം കൊണ്ടുവരണം; മമതയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ്
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്‌ത്തി ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നെലെയാണ് ലൂസിഞ്ഞോയുടെ പ്രതികരണം. കോണ്‍ഗ്രസില്‍...
ഗർഭിണിയെ കൂട്ടബലാൽസംഗം ചെയ്‌ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്‌റ്റിൽ
പട്‌ന: ബിഹാറിലെ പട്‌നയിൽ ഗർഭിണിയായ 24കാരിയെ കൂട്ടബലാൽസംഗം ചെയ്യുകയും അബോധാവസ്‌ഥയിൽ ആയ യുവതിയെ പട്‌ന ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. മൂന്ന് പ്രതികൾക്കെതിരെയാണ് കേസ്...
ഭാരത് ബന്ദ്; ദേശീയ പാതകളിൽ ഉപരോധം, നിരവധി ട്രെയിനുകൾ റദ്ദാക്കി
ഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കർഷകരുടെ ദേശീയ പാത ഉപരോധത്തെ...







































