ലഖ്‌നൗ: വാഹനം ഇടിച്ചു കയറി കർഷകർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെ കസ്‌റ്റഡിയിൽ എടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഐപിസി 151, 107, 116 വകുപ്പുകൾ പ്രകാരമാണ് പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ഇന്നലെ പുലർച്ചെ 4.30ന് കസ്‌റ്റഡിയിൽ എടുത്ത പ്രിയങ്കയെ പാർപ്പിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റി.
കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി കർഷകർ അടക്കം ഒൻപത് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തത്. ഞായറാഴ്‌ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയുടെ അറസ്‌റ്റ്.
ഹത്രസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ ഉണ്ടായ അതേ അനുഭവം ആയിരുന്നു ലഖിംപൂർ ഖേരിയിൽ വച്ചും ഉണ്ടായതെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. “കർഷകർക്കോ പാവപ്പെട്ടവർക്കോ സ്‌ത്രീകൾക്കോ അനുകൂലമായി ശബ്‌ദമുയർത്തുന്ന ആരോടും ഉത്തർപ്രദേശ് സർക്കാർ ചെയ്യുന്നത് ഇതാണ്. ഹത്രസിലേക്ക് പോകാൻ ശ്രമിച്ചപ്പോഴും ഇപ്പോഴും തനിക്ക് ഉണ്ടായത് സമാന അനുഭവമാണ്,”- പ്രിയങ്ക പറഞ്ഞിരുന്നു.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വർഷം