വിജയ് രൂപാണിയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടൽ; മേവാനി
ന്യൂഡെൽഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നുള്ള വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയിൽ പ്രതികരിച്ച് ജിഗ്‌നേഷ് മേവാനി എംഎൽഎ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടലിലാണ് രൂപാണി രാജിവച്ചതെന്ന് മേവാനി...
കാഞ്ചീപുരം കൂട്ടബലാൽസംഗം; അഞ്ചാം പ്രതിയും പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 20 വയസുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ അഞ്ചാം പ്രതിയും പിടിയിൽ. കേസിലെ മറ്റ് നാല് പ്രതികളെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം നേരത്തെ പിടികൂടിയിരുന്നു. അഞ്ചാം പ്രതിയായ കമൽരാജ്...
‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി
ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയില്‍ കഴിഞ്ഞ...
ഗോവധം നടത്തിയാളെ സംരക്ഷിച്ചു; യുപിയിൽ നാലു പോലീസുകാർക്ക് സസ്‍പെൻഷൻ
ഫത്തേപൂർ: ഗോവധം നടത്തിയാളെ സംരക്ഷിച്ചെന്ന പേരിൽ യുപിയിൽ നാലു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഖഖ്രെരു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസുകാർക്ക് എതിരെയുള്ള ആരോപണം.
ഗ്രാമീണർ പരാതി...
ത്രിപുര തിരഞ്ഞെടുപ്പ്; റോഡ് ഷോയുമായി അഭിഷേക് ബാനർജി രംഗത്ത്
കൊൽക്കത്ത: ത്രിപുര തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ അഭിഷേക് ബാനര്‍ജി നയിക്കും. അഗര്‍ത്തലയിൽ ബുധാനാഴ്‌ച അഭിഷേക് റോഡ് ഷോയുമായി ഇറങ്ങും. പശ്‌ചിമബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും എംഎല്‍എമാരും അഭിഷേക് ബാനര്‍ജിക്കൊപ്പം ത്രിപുരയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസ്...
പുതിയ നേതൃത്വത്തിൽ ഗുജറാത്തിലെ വികസനം തുടരണം; രാജിക്ക് ശേഷം വിജയ് രൂപാണി
അഹമ്മദാബാദ്: ഗുജറാത്തിലെ വികസന പ്രവർത്തനങ്ങൾ പുതിയ നേതൃത്വത്തിന് കീഴിൽ മുന്നോട്ട് പോകണമെന്ന് രാജിവച്ച ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി. അപ്രതീക്ഷിത രാജിക്ക് ശേഷം നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഗുജറാത്തിന്റെ വികസന യാത്ര...
കനത്ത മഴ; ഡെൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെള്ളക്കെട്ട്
ന്യൂഡെൽഹി: കനത്ത മഴയിൽ തലസ്‌ഥാനത്തെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെട്ടെന്നുള്ള മഴ പ്രവർത്തനത്തെ ബാധിച്ചുവെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും ഡെൽഹി എയർപോർട്ട് അധികൃതർ ട്വിറ്ററിൽ വ്യക്‌തമാക്കി.
വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. നാല് ആഭ്യന്തര...
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന്...








































