ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ പിന്തുണ; കെസി വേണുഗോപാൽ

By Staff Reporter, Malabar News
kc venugopal
കെസി വേണുഗോപാൽ
Ajwa Travels

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം.

സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും പൂർണ പിന്തുണയുണ്ടാകും. കർഷകരുടെ അവകാശങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ കരി നിയമമായ കാർഷിക നിയമത്തിനെതിരെ പോരാട്ടം നടത്താൻ അവരോടൊപ്പം ഞങ്ങളും ഉണ്ടാകും; കെസി വേണുഗോപാൽ ട്വീറ്റ് ചെയ്‌തു.

സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭാരത് ബന്ദിന്റെ ഭാഗമാകും.

മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിനൊപ്പമാണ്.

അതേസമയം രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരണമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ആഭ്യർഥിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്‌. ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: സുധീരന്റെ രാജി; ഇടപെടൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച് ടിഎൻ പ്രതാപൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE