‘ബ്ളാക്ക് ഫ്രൈഡേ മാര്‍ച്ച്’ ആഹ്വാനം; അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്
ന്യൂഡെല്‍ഹി: കർഷക സമരത്തിനിടെ അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്. സുഖ്ബീര്‍ ബാദല്‍, ഹര്‍സിമ്രത് കൗര്‍ ബാദല്‍ തുടങ്ങിയ നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് ഡെല്‍ഹിയില്‍ തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള...
കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടി ജിഎസ്‌ടി കൗൺസിൽ
ന്യൂഡെൽഹി: കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം. ഡിസംബർ 31 വരെ നീട്ടാനാണ് തീരുമാനം. 11 കോവിഡ് മരുന്നുകൾക്കുള്ള ഇളവാണ് നീട്ടിയിരിക്കുന്നത്. കൂടുതൽ മരുന്നുകൾക്കും യോഗം ഇളവ് നൽകിയിട്ടുണ്ട്.
പെട്രോളിയം ഉൽപന്നങ്ങൾ...
പകര്‍ച്ചപനി പടരുന്നു, സര്‍ക്കാരിന് പ്രധാനം ഉപതിരഞ്ഞെടുപ്പ്; സുവേന്ദു അധികാരി
കൊല്‍ക്കത്ത: സംസ്‌ഥാനത്ത് പകര്‍ച്ചപനി പടരുമ്പോഴും സര്‍ക്കാരിന് പ്രധാനം ഉപതെരഞ്ഞെടുപ്പെന്ന് പശ്‌ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻതന്നെ ബംഗാളിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
രാഷ്‌ട്രീയ ലാഭത്തിനായി കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; റിപ്പോർട് തള്ളി കേന്ദ്രം
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്‌ട്രീയ നേട്ടത്തിനായി രാജ്യത്തെ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോർട്ടിനെതിരെ കേന്ദ്രം. ന്യൂയോര്‍ക് ടൈംസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകോപനപരവും ശ്രദ്ധ നേടാനുള്ളതുമാണെന്ന് കേന്ദ്രം...
മലയാളിയായ ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞന്‍ പ്രൊഫ. താണു പദ്‌മനാഭന്‍ അന്തരിച്ചു
പൂണെ: ലോകപ്രശസ്‌ത ഭൗതിക ശാസ്‍ത്രജ്‌ഞനും മലയാളിയുമായ പ്രൊഫ. താണു പദ്‌മനാഭൻ അന്തരിച്ചു. 64 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് പൂണെയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സംസ്‌ഥാന സർക്കാരിന്റെ...
കോവിഡ് ഇന്ത്യ; 34,403 രോഗബാധ, കൂടുതൽ കേസുകളും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 37,950 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 320 പേർക്കാണ് ഒരു ദിവസത്തിനിടെ...
തെലങ്കാന കോൺഗ്രസ് നേതാവിന്റെ ‘കഴുത’ പരാമർശം; മാപ്പ് സ്വീകരിച്ച് തരൂർ
ന്യൂഡെൽഹി: വിവാദ പരാമർശം നടത്തിയ തെലങ്കാന കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ ക്ഷമാപണം സ്വീകരിക്കുന്നതായി ശശി തരൂർ എംപി. തരൂരിനെ 'കഴുത'എന്നായിരുന്നു റെഡ്ഡി വിശേഷിപ്പിച്ചത്. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെഡ്ഡി...
മുംബൈയിൽ നിർമാണത്തിലിരുന്ന മേൽപാലം തകർന്നു; 13 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്‌ട്ര തലസ്‌ഥാനമായ മുബൈയിലെ ബാന്ദ്ര കുർള കോംപ്ളെക്‌സ് (ബികെസി) പരിസരത്ത് നിർമാണത്തിലിരിക്കുന്ന മേൽപാലം തകർന്നു. 13 തൊഴിലാളികൾക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. ബികെസി പ്രധാന റോഡിനെയും...








































