തിരൂരിലെ ബിജെപി സ്‌ഥാനാര്‍ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി
മലപ്പുറം: തിരൂരില്‍ ബിജെപി സ്‌ഥാനാര്‍ഥിയായി മൽസരിക്കുന്നത് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്‌ദുള്‍ സലാം. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു അബ്‌ദുള്‍ സലാം.
2019ലാണ് അബ്‌ദുള്‍ സലാം ബിജെപിയില്‍ അംഗത്വം...
ഫിറോസ് കുന്നംപറമ്പിലിന് എതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം
മലപ്പുറം: തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. 'കെട്ടിയിറക്കിയ സ്‌ഥാനാർഥിയെ മലപ്പുറത്തിന് വേണ്ട,...
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; ജില്ലയിൽ കൂത്തുപറമ്പിൽ തുടക്കം
കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന 8 സീറ്റുകളിലും സ്‌ഥാനാർഥികളെ നിശ്‌ചയിച്ചില്ലെങ്കിലും ജില്ലയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. കൂത്തുപറമ്പിൽ നടത്തിയ കൺവെൻഷനോട് കൂടിയാണ് ജില്ലയിൽ യുഡിഎഫ് കൺവെൻഷനുകൾ ആരംഭിച്ചത്. മുസ്‌ലിം ലീഗിന്റെ നേതാവ്...
നോട്ടുകെട്ടിന് കോൺഗ്രസിനെ വിറ്റുതുലച്ചു; പാലക്കാട് ഡിസിസിയെ പുറത്താക്കണം; പ്രതിഷേധം
പാലക്കാട്: ഘടക കക്ഷികൾക്ക് കോൺഗ്രസിന്റെ സീറ്റുകൾ നൽകിയതിന് എതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിന് എതിരെ പ്രതിഷേധം. നഗരത്തിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നോട്ടുകെട്ടുകളുടെ എണ്ണത്തിന് അനുസരിച്ച് കോൺഗ്രസിനെ വിറ്റ് തുലച്ചുവെന്നും കച്ചവട...
കണ്ണൂരിൽ വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കും; എംഡി ഡോ. വി വേണു
കണ്ണൂർ: വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കുമെന്ന് പുതുതായി ചുമതലയേറ്റ കണ്ണൂർ വിമാനത്താവളം എംഡി ഡോ. വി വേണു. വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനു കണ്ണൂർ വിമാനത്താവളത്തിൽ 'പോയിന്റ് ഓഫ് കോൾ'...
ആശിർവാദം തേടി നൂർബിന പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച
മലപ്പുറം: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷൻ അംഗവുമായ അഡ്വ.നൂർബിന റഷീദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. നൂർബിനയുടെ സ്‌ഥാനാർഥിത്വം കോഴിക്കോട് സൗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശിർവാദം തേടി സ്‌ഥാനാർഥി...
സ്‌ഥാനാർഥി നിര്‍ണയം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങൾ; കെ സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങളാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സ്‌ഥാനാർഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും പ്രതിസന്ധികളില്‍ സന്ദര്‍ഭോചിത നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം...
സൈക്കിളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; 16.5 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 350...







































