മിഠായിത്തെരുവും ഇനി ഓണ്‍ലൈനില്‍
കോഴിക്കോട്: നഗരത്തിന്റെ പൈതൃക മുഖമായ മിഠായിത്തെരുവ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ നാഗരാതിര്‍ത്തിയിലെ വീടുകളില്‍ 2 മണിക്കൂര്‍ കൊണ്ട് അവശ്യവസ്‌തുക്കൾ എത്തിക്കാനുള്ള...
മാനന്തവാടിയില്‍ തെരുവുനായ ശല്യം രൂക്ഷം
വയനാട്: മാനന്തവാടിയില്‍ രൂക്ഷമായി തെരുവുനായ ശല്യം. മൂന്നുപേര്‍ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാനന്തവാടി-കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂര്‍ അമല്‍ജോസഫ് (17), കണിയാരം ഈന്തുകുഴിയില്‍...
ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി
അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്.
പത്തംഗ പൊലീസ് സംഘമാണ്...
ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ
മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍...
പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം
മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം....
കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു
കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍ ഇല്ലാതായ നിരവധി...
പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
തൃശൂര്‍: പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി...
സഹോദരങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തലശ്ശേരി: പിണറായിയില്‍ സഹോദരങ്ങളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യില്‍ മടപ്പുരക്ക് സമീപം രാധിക നിവാസില്‍ സുകുമാരന്‍ (61), രമേശന്‍ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുകുമാരന്റെ...







































