പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം

By Desk Reporter, Malabar News
Ponnani INC Protest _ Malabar News
ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌ പ്രതിഷേധ ജാഥ ഉദ്ഘടനം ചെയ്യുന്നു.
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത്തരമൊരാള്‍ മന്ത്രിപദത്തില്‍ തുടരുന്നത് ധാര്‍മ്മികതക്ക് ചേരുന്നതല്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് നടത്തിയ ജനാതിപത്യ രീതിയിലുള്ള സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് കിരാതമാണ്; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൊല്ലന്‍പടിയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷ സമരങ്ങളെ ക്രൂരവും പൈശാചികവുമായ രീതിയില്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ഈ പ്രതിഷേധ ജാഥയും യോഗവും; പൊന്നാനി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫാണ് പ്രതിഷേധ ജാഥ ഉദ്ഘടനം ചെയ്‌തത്.

ബ്ലോക്ക് പ്രസിഡണ്ട് പുന്നക്കല്‍ സുരേഷ്, പ്രവാസി കോണ്‍ഗ്രസ് നേതാവായ രാമനാഥന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കെ. കേശവന്‍, എ.വസുന്ധരന്‍, ഹബീബ് കൊല്ലന്‍പടി, അഷ്റഫ് പള്ളപുറം, രാജ്‌കുമാർ കുറ്റിക്കാട്, ടി.എ ഉമ്മര്‍, എം ബാലകൃഷ്‌ണൻ, ബക്കര്‍ മൂസ, അനീഷ് വണ്ടിപ്പേട്ട, കെ മുഹമ്മദ് എന്നിവര്‍ ജാഥക്ക് നേത്രത്വം കൊടുത്തു. കെ മുരളീധരന്‍ ഉറൂബ് നഗര്‍ സ്വാഗതവും റാഷിദ് കടവനാട് നന്ദിയും പറഞ്ഞു.

Kerala Top: പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE